വാജ്പേയിക്ക് ബീഫ് ഇഷ്​ടവിഭവം ^-കെ.എല്‍. അശോക്

വാജ്പേയിക്ക് ബീഫ് ഇഷ്ടവിഭവം -കെ.എല്‍. അശോക് മംഗളൂരു: മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയുടെ ഇഷ്ടപ്പെട്ട ആഹാരം ബീഫാണെന്ന് കര്‍ണാട കോമു സൗഹൃദവേദികെ ചീഫ് സെക്രട്ടറി കെ.എൽ. അശോക് പറഞ്ഞു. മൊവാദി കൊറഗ കോളനിയില്‍ സംഘ്പരിവാര്‍ നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകള്‍ സംഘടിപ്പിച്ച 'മൊവാദി ചലോ' മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശരാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച വേളകളിലാണ് വാജ്പേയി കൂടുതലും ബീഫ് കഴിച്ചത്. എന്ത് തിന്നണമെന്നത് അവനവനാണ് തീരുമാനിക്കുക. പ്രാക്തന ഗോത്രവര്‍ഗമായ കൊറഗര്‍ തലമുറകളായി ബീഫ് കഴിക്കുന്നവരാണ്. കഴിഞ്ഞ ഏപ്രില്‍ 25ന് മോവാദി കോളനിയില്‍ ഗ്രാമപഞ്ചായത്ത് വനിത അംഗത്തി‍​െൻറ വീട്ടില്‍ വിവാഹനിശ്ചയ ചടങ്ങില്‍ 25 അതിഥികള്‍ക്ക് ബീഫ് വിളമ്പിയതി‍​െൻറ പേരിൽ സംഘ്പരിവാര്‍ അതിക്രമിച്ചുകയറി യുവാക്കളെ മര്‍ദിച്ചു. ഈ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ഇനിയും നടപടിയുണ്ടാവാത്തത് ഭരണഘടനയോടും നീതിന്യായവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്ന് അശോക് പറഞ്ഞു. സദാനന്ദ മൊവാദി അധ്യക്ഷത വഹിച്ചു. വിവിധ ദലിത് സംഘടനാനേതാക്കള്‍ ടി. മഞ്ചുനാഥ ഗിളിയാര്‍, അഡ്വ. സതീഷ് കലാവര്‍കര്‍, വാസുദേവ് മുടൂര്‍, ഗീത സുരേഷ്കുമാര്‍, ധര്‍മരാജ് മുതലിയാര്‍, ഗോപാല കലഞ്ചെ, വി. പ്രഭാകര്‍, രാമ കുന്താപുരം, ഗോപാലകൃഷ്ണ നട, ഗിരീഷ് കുമാര്‍ ഗംഗോളി, മഹേഷ് ജി. ഗംഗോളി എന്നിവര്‍ സംസാരിച്ചു. പ്രഭാകര്‍ മൊവാദി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.