വായനപക്ഷാചരണം ജില്ലതല ഉദ്ഘാടനം 19ന് കാസർകോട്ട്​

കാസർകോട്: പി.എൻ. പണിക്കർ ദിനമായ ജൂൺ 19 മുതൽ ഐ.വി. ദാസ് ദിനമായ ജൂലൈ ഏഴുവരെ ജില്ല ഭരണകൂടത്തി​െൻറയും ജില്ല ലൈബ്രറി കൗൺസിലി​െൻറയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വായനപക്ഷാചരണത്തി​െൻറ ജില്ലതല ഉദ്ഘാടനം ജൂൺ 19ന് രാവിലെ 11ന് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടത്താൻ സംഘാടകസമിതി യോഗം തീരുമാനിച്ചു. പക്ഷാചരണത്തി​െൻറ ഭാഗമായി പുസ്തകപരിചയം, പുസ്തകപ്രദർശനം, വായനമത്സരം, കഥാവായന, ഉപന്യാസമത്സരം, സാഹിത്യകാരന്മാരുടെ അനുസ്മരണം, എഴുത്തുകാരുടെ സംഗമം, ഇ-വായന തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. വിദ്യാഭ്യാസവകുപ്പും ജില്ല ലൈബ്രറി കൗൺസിലുമാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഡോ. പി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി പി.വി.കെ. പനയാൽ പരിപാടി വിശദീകരിച്ചു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് അസി. എഡിറ്റർ എം. മധുസൂദനൻ, ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ ഓഫിസർ പി. ബിജു, സാമൂഹികനീതി വകുപ്പിലെ അബ്ദുല്ല, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ പൂർണിമ, ജലസേചനവകുപ്പിലെ ബാലചന്ദ്രൻ, കുടുംബശ്രീ മിഷനിലെ ഒ.വി. ശ്രീപ്രഭ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം സി. ജനാർദനൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഗ്രന്ഥശാല പ്രവർത്തകർ, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. ജില്ല കലക്ടർ കെ. ജീവൻബാബു ചെയർമാനും ഡി.ഡി.ഇ ഇ.കെ. സുരേഷ്കുമാർ, ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.വി. സുഗതൻ എന്നിവർ വൈസ് ചെയർമാന്മാരും പി.വി.കെ. പനയാൽ ജനറൽ കൺവീനറും ഡോ. പി. പ്രഭാകരൻ, പി. ബിജു, ദാമോദരൻ എന്നിവർ കൺവീനർമാരുമായി സംഘാടകസമിതി രൂപവത്കരിച്ചു. ഡി.ഡി.ഇ ഇ.കെ. സുരേഷ്കുമാർ സ്വാഗതവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോദരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.