പ്രതിഷേധ പ്രകടനം

കണ്ണൂർ: വിദ്യാർഥിനികളോട് വഴിവിട്ട് പെരുമാറിയ വകുപ്പ് മേധാവിക്കെതിരായ അന്വേഷണത്തിനുള്ള കുറിപ്പ് പുറത്തായതി​െൻറ പേരിൽ ജീവനക്കാരെ ബലിയാടാക്കാനുള്ള നീക്കത്തിനെതിരെ കണ്ണൂർ സർവലകലാശാല സ്റ്റാഫ് ഒാർഗനൈസേഷൻ പ്രവർത്തകർ താവക്കര ആസ്ഥാനത്ത് നടത്തി. വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ വകുപ്പ് മേധാവിയെ സംരക്ഷിക്കാൻ തിടുക്കം കൂട്ടുന്ന സർവകലാശാല അധികൃതർ അനാവശ്യ കാരണങ്ങൾ കാണിച്ച് രാഷ്ട്രീയ പ്രതികാരത്തിനൊരുങ്ങുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും യോഗം മുന്നറിയിപ്പ് നൽകി. പ്രസിഡൻറ്് ജയൻ ചാലിൽ, ജനറൽ സെക്രട്ടറി കെ.പി. പ്രേമൻ, കെ.എം. സിറാജ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.