അന്തർ സംസ്​ഥാന വാഹന ​േമാഷ്​ടാവ്​ പിടിയിൽ

കണ്ണൂർ: അന്തർ സംസ്ഥാന വാഹന മോഷ്ടാവായ കാസർേകാട് സ്വദേശി പിടിയിൽ. ബേക്കൽ പള്ളിക്കര ബിലാൽ നഗറിലെ ലാല കബീർ എന്ന അഹമ്മദ് കബീറാണ് (32) പിടിയിലായത്. ടെേമ്പാ ട്രാവലറുമായി ഞായറാഴ്ച വൈകീട്ടാണ് ഡിവൈ.എസ്.പി പി.പി. സദാനന്ദ​െൻറ നേതൃത്വത്തിൽ ജില്ല പൊലീസ് മേധാവിയുടെ സ്പെഷൽ സ്ക്വാഡ് ഇയാളെ കണ്ണൂർ തളാപ്പിൽനിന്ന് പിടികൂടിയത്. വാഹനങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്ക് മറിച്ചുവിൽക്കുന്ന സംഘാംഗമാണ് ഇയാൾ. മേയ് 14ന് കോഴിക്കോട് വേേങ്ങരിയിൽനിന്ന് മോഷണംപോയ ട്രാവലർ കുന്ദമംഗലം പുളിക്കൽ വീട്ടിൽ രഞ്ജിത്തിേൻറതാണ്. ഇതി​െൻറ നമ്പർപ്ലേറ്റ് മാറ്റിയിരുന്നു. കുന്താപുരത്ത് വിറ്റ െഎ ട്വൻറി, ബെല്ലാരിയിലേക്ക് കടത്തിയ രണ്ടു ബൊലേറോ ജീപ്പ് തുടങ്ങിയ വാഹനങ്ങളെക്കുറിച്ചും വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. വളപട്ടണം ദേശീയപാതയിൽ വാഹനംതടഞ്ഞ് കവർച്ച നടത്തിയതിന് നേരത്തേ ഇയാൾെക്കതിരെ കേസുണ്ട്. കബീറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു. സി.െഎ ടി.കെ. രത്നാകരൻ, എ.എസ്.െഎമാരായ കോക്കാടൻ രാജീവൻ, ഇ.പി. യോഗേഷ്, മഹിജൻ, അജയൻ, സീനിയർ സിവിൽ പൊലീസ് ഒാഫിസർമാരായ അനീഷ് കുമാർ, ബിജുലാൽ, സിവിൽ പൊലീസ് ഒാഫിസർമാരായ മിഥുൻ, സുഭാഷ്, മഹേഷ്, അജിത്ത് എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.