മത്സ്യത്തൊഴിലാളി പുഴയിൽ മുങ്ങിമരിച്ചു

നീലേശ്വരം: തൈക്കടപ്പുറം ബോട്ടുജെട്ടിക്ക് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ മത്സ്യത്തൊഴിലാളി മരിച്ചു. ബോട്ടുജെട്ടിക്ക് സമീപത്തെ കെ. ബാബു (38)വാണ് മരിച്ചത്. കാലവർഷം ആരംഭിച്ചതോടെ പുഴയിൽ കനത്ത ഒഴുക്കായിരുന്നു. കാൽതെറ്റി ഒഴുക്കിൽപെട്ട് നിലവിളിച്ച ബാബുവിനെ സമീപത്തെ മത്സ്യത്തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മണിക്കൂറുകൾക്കുശേഷം പുഴക്കരയിൽനിന്നാണ് മൃതദേഹം കണ്ടെടുത്തത്. അവിവാഹിതനാണ്. പരേതരായ ലക്ഷ്മണൻ- -പാറു ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: നാരായണൻ, രാധ, വത്സലൻ, വത്സല, സരോജിനി, ശിവൻ, കണ്ണൻ, പരേതയായ നാരായണി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.