ആറളം ഫാം സമരത്തിൽ മന്ത്രി ഇടപെട്ടു; ചർച്ച 13ന്​

കേളകം: ആറളം ഫാമിൽ ഒരുമാസത്തിലധികമായി പ്ലാേൻറഷന്‍ തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹസമരം അവസാനിപ്പിക്കുന്നതിന് ചര്‍ച്ച നടത്താന്‍ എസ്.ടി വകുപ്പ് ഡയറക്ടറെ മന്ത്രി എ.കെ. ബാലൻ ചുമതലപ്പെടുത്തി. തൊഴിലാളി സമരവും സാമ്പത്തിക പ്രയാസവും കാരണം ഫാമി​െൻറ നിലനില്‍പ് അപകടത്തിലാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മന്ത്രി പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. ഫാം എം.ഡിയെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചാണ് പ്രശ്‌നത്തിന് ഉടന്‍ പരിഹാരം ഉണ്ടാക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കിയത്. ഇതി​െൻറ ഭാഗമായി ജൂൺ 13-ന് രാവിലെ 10.30ന് എസ്.ടി ഡയറക്ടറുടെ നേതൃത്വത്തില്‍ കലക്ടറുടെ ചേംബറില്‍ ചര്‍ച്ച നടക്കും. ചർച്ചയിൽ ജില്ല കലക്ടര്‍, ഫാം എം.ഡി, ജില്ല ലേബര്‍ ഓഫിസര്‍ എന്നിവര്‍ക്ക് പുറമെ തൊഴിലാളി യൂനിയനുകളില്‍നിന്ന് ആറുപേർ എന്നിവർ പങ്കെടുക്കും. ചര്‍ച്ചയിലുണ്ടാകുന്ന തീരുമാനം കലക്ടറുടെ അധ്യക്ഷതയില്‍ നടക്കുന്ന ഫാം ഡയറക്ടര്‍ ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്ത് സര്‍ക്കാറിനെ അറിയിക്കും. പ്ലാേൻറഷന്‍ തൊഴിലാളികളെ കാര്‍ഷിക മേഖലയിലെ തൊഴിലാളികളായി കണക്കാക്കി സേവന-വേതന വ്യവസ്ഥകള്‍ നടപ്പാക്കണമെന്ന ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ ഫാം ഓഫിസിന് മുന്നില്‍ സമരം ആരംഭിച്ചത്. സമരം തീര്‍ക്കുന്നതിന് നേരത്തേ ജില്ല ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ നടന്ന രണ്ട് ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. സമരം ഒത്തുതീര്‍പ്പാക്കാത്ത മാനേജ്‌മ​െൻറി​െൻറ നിലപാടില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ കഴിഞ്ഞ ദിവസം ആത്മാഹുതിക്ക് ശ്രമിച്ചിരുന്നു. പ്രശ്‌നത്തില്‍ മന്ത്രി ഇടപെട്ട സാഹചര്യത്തിൽ ഫാം എം.ഡിയെ ബഹിഷ്‌കരിക്കാനുള്ള തീരുമാനം തൊഴിലാളികള്‍ താൽക്കാലികമായി പിന്‍വലിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.