കമ്പനി കോർപറേഷൻ ലാസ്​റ്റ്​ ഗ്രേഡ്: ബിരുദധാരികൾക്ക് ഒരവസരംകൂടി

ചെറുവത്തൂർ: സംസ്ഥാന സർക്കാറി​െൻറ വിവിധ വകുപ്പുകളിലേക്ക് ലാസ്റ്റ് ഗ്രേഡ് സർവൻറായി അപേക്ഷിക്കുന്നതിൽനിന്ന് ബിരുദധാരികളെ ഒഴിവാക്കിയെങ്കിലും കമ്പനി/കോർപറേഷനിൽ അവസരം നൽകി. കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലാണ് ബിരുദധാരികൾക്കുംകൂടി അപേക്ഷിക്കാൻ അനുമതി നൽകിയിട്ടുള്ളത്. എന്നാൽ, അടുത്ത വിജ്ഞാപനം മുതൽ ബിരുദധാരികളെ ഈ തസ്തികയിൽനിന്ന് ഒഴിവാക്കുമെന്നറിയുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോർപറേഷനുകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചത്. ഏഴാം ക്ലാസ് വിജയമാണ് അടിസ്ഥാനയോഗ്യതയെങ്കിലും ഉയർന്ന ബിരുദമുള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. നിലവിൽ അപേക്ഷ ക്ഷണിച്ച ലാസ്റ്റ് ഗ്രേഡ് സർവൻറ് പരീക്ഷ നവംബർ മാസത്തോടെ 14 ജില്ലകളിലുമായി പൂർത്തീകരിക്കും. അതിനാൽ ഡിസംബറിൽ കമ്പനി/കോർപറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ നടക്കുമെന്ന് കരുതുന്നു. പൊതുവിജ്ഞാനം, ജനറൽ സയൻസ്, ലഘുഗണിതം എന്നിവയിൽനിന്നുമുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെടുത്തുക. നിലവിലെ റാങ്ക്ലിസ്റ്റിൽനിന്ന് 2022 പേർക്കാണ് ഈ തസ്തികയിലേക്ക് നിയമനം നൽകിയത്. ഇക്കുറി 3000 പേർക്ക് നിയമനം ലഭിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞവർഷം 14 ജില്ലകളിലുമായി 8,12,736 പേരാണ് അപേക്ഷിച്ചിരുന്നത്. ഇത്തവണ അപേക്ഷകരുടെ എണ്ണം 10 ലക്ഷം കവിയുമെന്നാണ് കണക്കുകൂട്ടൽ. ലാൻഡ് െഡവലപ്മ​െൻറ്, കെ.എസ്.എഫ്.ഇ, വാട്ടർ അതോറിറ്റി, പട്ടികജാതി/പട്ടികവർഗ വികസന കോർപറേഷൻ, അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ, ഹാൻഡ് ലൂം വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്, ഇൻഡസ്ട്രിയൽ െഡവലപ്മ​െൻറ് കോർപറേഷൻ, കെൽപാം, ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, ഹൗസിങ് ബോർഡ് തുടങ്ങി നൂറോളം സ്ഥാപനങ്ങളിലാണ് ഈ ലിസ്റ്റിൽനിന്ന് നിയമനം നടത്തുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.