പരിസ്​ഥിതി ദിനാചരണം

വിദ്യാനഗർ: കല്ലക്കട്ട കെ.ജി. ഭട്ട് മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ഇ. ജനാർദനൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കെ. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. കെ. ബാബു, വിപിൻ, നാരായണൻ നായർ, രഘു മാസ്റ്റർ, ജയന്തി ടീച്ചർ എന്നിവർ സംസാരിച്ചു. കർണാലിയസ് ലോബോ സ്വാഗതം പറഞ്ഞു. വായനശാല അംഗങ്ങൾക്ക് തൈകൾ വിതരണം ചെയ്തു. ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.