കരിപ്പൂരിൽ പുതുതായി രണ്ട്​ എക്​സ്​റേ യന്ത്രങ്ങൾ

കരിപ്പൂരിൽ പുതുതായി രണ്ട് എക്സ്റേ യന്ത്രങ്ങൾ കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ സുരക്ഷ പരിശോധനയുടെ ഭാഗമായി പുതുതായി രണ്ട് എക്സ്റേ യന്ത്രങ്ങൾ കൂടിയെത്തി. കഴിഞ്ഞ ദിവസമാണ് 80 ലക്ഷം രൂപ ചെലവിൽ ചൈനയിൽനിന്ന് പുതിയ യന്ത്രങ്ങൾ ഇറക്കുമതി ചെയ്തത്. വിമാനത്താവളത്തിലെ ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളിലാണ് ഇവ സ്ഥാപിക്കുക. നേരേത്ത, സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോ പുതിയ എക്സ്റേ യന്ത്രങ്ങൾ സ്ഥാപിക്കണമെന്ന് നിർദേശം നൽകിയിരുന്നു. സംശയം തോന്നുന്ന ബാഗേജുകളുടെ പരിശോധനക്കാണ് ഇവ ഉപയോഗിക്കുക. സി.െഎ.എസ്.എഫി​െൻറയും വിമാനകമ്പനി സുരക്ഷ വിഭാഗത്തി​െൻറയും നിയന്ത്രണത്തിലാണ് എക്സ്റേ പരിശോധന നടക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.