സ്​കോളർഷിപ്​ അപേക്ഷ ക്ഷണിച്ചു

കാസർകോട്: മത്സ്യബോർഡ് വഴി ഒമ്പത്, പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് ആം ആദ്മി ബീമായോജന പദ്ധതിപ്രകാരം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2017ലെ മത്സ്യത്തൊഴിലാളിവിഹിതം അടച്ച മത്സ്യത്തൊഴിലാളികൾ അവരുടെ ബാങ്ക് പാസ്ബുക്ക്, മത്സ്യത്തൊഴിലാളി പാസ്ബുക്ക്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾസഹിതം ബന്ധപ്പെട്ട ഫിഷറീസ് ഓഫിസിൽനിന്ന് ലഭിക്കുന്ന അപേക്ഷാഫോറത്തിൽ ജൂൺ 20നകം അപേക്ഷിക്കണം. 2016-17 അധ്യയനവർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പാസായ കുട്ടികൾക്ക് അപേക്ഷിക്കാം. അപേക്ഷയിൽ ബന്ധപ്പെട്ട സ്ഥാപനമേലധികാരി സാക്ഷ്യപ്പെടുത്തണം. അപേക്ഷാഫോറങ്ങൾ ചെറുവത്തൂർ, കാഞ്ഞങ്ങാട്, കാസർകോട് ഫിഷറീസ് ഓഫിസിൽ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.