കണ്ണൂരിൽ തട്ടുകടകൾ പൊളിച്ചുമാറ്റി

കണ്ണൂർ: കോർപറേഷൻ പരിധിയിലെ തട്ടുകടകൾക്കെതിരെ നടപടി. അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്കെതിരെയാണ് അധികൃതർ നടപടി ശക്തമാക്കിയത്. താഴെചൊവ്വ, കിഴുത്തള്ളി ബൈപാസ് എന്നിവിടങ്ങളിലെ തട്ടുകടകൾ ബുധനാഴ്ച രാവിലെ അധികൃതർ പൊളിച്ചുമാറ്റി. ഇൗ ഭാഗത്തെ അഞ്ചോളം അനധികൃത തട്ടുകടകളാണ് പൊളിച്ചു നീക്കിയത്. മഴക്കാല പകർച്ചവ്യാധികൾ വ്യാപകമായ സാഹചര്യത്തിലാണ് നടപടി. ഒാവുചാലിനോരത്തും മറ്റും പ്രവർത്തിക്കുന്ന തട്ടുകടകൾ അടുത്തദിവസം നീക്കും. വൃത്തിഹീനമായ പരിസരങ്ങളിൽ ഭക്ഷണം പാകം ചെയ്ത് വിൽപന നടത്തുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. നഗരത്തിലും പരിസരങ്ങളിലുമായി നിരവധി തട്ടുകടകളാണ് പ്രവർത്തിക്കുന്നത്. പാതയോര തട്ടുകടകൾ ആരോഗ്യപ്രശ്നത്തിന് പുറമെ ഗതാഗത തടസ്സമുണ്ടാക്കുന്നതായും പരാതി ഉയർന്നിരുന്നു. ദേശീയപാതയടക്കമുള്ള തിരക്കുപിടിച്ച വഴിയോരങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് സമീപം വാഹനങ്ങൾ നിർത്തിയിടുന്നത് പലയിടത്തും ഗതാഗതക്കുരുക്കിനിടയാക്കുന്നുണ്ട്. തട്ടുകടകൾക്കുപുറമെ കോർപറേഷൻ പരിധിയിൽ അനധികൃതമായി സ്ഥാപിച്ച പെട്ടിക്കടകൾ, ഉന്തുവണ്ടികൾ, ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.