വെള്ളവും കാരക്കച്ചീന്തും

കണ്ണൂർ: പച്ചവെള്ളവും കാരക്കയുംകൊണ്ട് നോമ്പുതുറന്ന കാലത്തിൽനിന്ന് ഏറെ നടന്ന് ൈവവിധ്യങ്ങളുടെ ഭക്ഷണ പെരുക്കത്തിലാണിന്ന്. നോമ്പുതുറ പോയതലമുറക്ക് ഒരു അനുഷ്ഠാനമാണെങ്കിൽ ഇന്ന് പലയിടത്തും അതൊരു ആഘോഷമാണ്. നാലു പതിറ്റാണ്ടുമുമ്പും അതിനപ്പുറവും നോമ്പുതുറ എന്നാൽ വെള്ളംകുടിച്ച് നോമ്പ് മുറിക്കലാണ്. കാരക്കയോ ഇൗത്തപ്പഴമോ യഥേഷ്ടം ഉണ്ടായിരുന്നില്ല. ഒരു കാരക്കയോ ഇൗത്തപ്പഴമോ പല ചീന്തായി ഭാഗിച്ചാണ് അന്ന് നോമ്പ് തുറന്നിരുന്നത്. ഇന്നത്തെപോലെ പലവിധ ഡ്രൈ ഫ്രൂട്ട്സുകൾ കണികാണാൻപോലും ഉണ്ടായിരുന്നില്ല. ബസറയിൽനിന്നുള്ള ഇൗത്തപ്പഴവും പാകിസ്താൻ കാരക്കയുമായിരുന്നു അന്ന് േനാമ്പുതുറക്ക് കിട്ടിയിരുന്നത്. അത്തിപ്പഴം, ആഫ്രിക്കോട്ട്, വിവിധതരം ഇൗത്തപ്പഴം തുടങ്ങിയവയൊന്നും അന്ന് നഗരങ്ങളിൽപോലും അപൂർവമായിരുന്നു. പഴവർഗങ്ങളിൽ കുടക് നാരങ്ങയും മുന്തിരിയുമായിരുന്നു സുലഭം. പിന്നീട് അപൂർവമായി കാശ്മീരി ആപ്പിളും സബർജെല്ലിയും ലഭ്യമായി. അതും നോമ്പുകാലം ഇവയുടെ സീസണിലാണെങ്കിൽ മാത്രം. കുടിക്കാൻ കട്ടൻചായ, പാൽചായ എന്നിവയായിരുന്നു സാധാരണക്കാര​െൻറ നോമ്പുതുറക്കുേമ്പാഴത്തെ പാനീയം. പാക്കറ്റ് പാലില്ലാത്ത കാലമായ അന്ന് നാടൻ പശുക്കളുടെ പാലാണ്. പാവപ്പെട്ടവന് പാൽ അന്യവുമായിരുന്നു. പിന്നീടത് നാരങ്ങ െവള്ളത്തിലെത്തി. അതും നോമ്പുകാലം ചെറുനാരങ്ങ സീസണാണെങ്കിൽ മാത്രം. കുടകിൽനിന്നായിരുന്നു അന്ന് ചെറുനാരങ്ങ വന്നിരുന്നത്. ജ്യൂസുകൾ പിന്നീട് വർഷങ്ങൾ കഴിഞ്ഞാണ് വന്നത്. ഗൾഫ് കുടിയേറ്റത്തി​െൻറ ആവിർഭവത്തോടെയാണ് ഇത്. മിക്സികൾ ഗൾഫിൽനിന്ന് കൊണ്ടുവന്നുതുടങ്ങിയേതാടെ ജ്യൂസുകളും ഒപ്പമെത്തി. കഞ്ഞി, ഗോതമ്പ് അരച്ചുണ്ടാക്കുന്ന ദോശ, അരി ഒറോട്ടി, മീൻ കറി തുടങ്ങിയവയായിരുന്നു സാധാരണ വിഭവങ്ങൾ. ഇറച്ചി അപൂർവമായിരുന്നു. ഗ്രാമങ്ങളിൽ ഇറച്ചി വിൽപനയില്ലാത്തകാലം. ഇറച്ചി കിട്ടണമെങ്കിൽ നഗരങ്ങളിലെത്തണം. വലിയ മീനുകൾക്കും ഇതായിരുന്നു അവസ്ഥ. കോഴികൾ അന്ന് നഗരങ്ങളിലെ മാർക്കറ്റുകളിൽ നേന്ന കുറവായിരുന്നു. നാടൻ കോഴികളായിരുന്നു വിൽപന. ഇറച്ചിയും വലിയ മീനുമൊക്കെ സാധാരണക്കാർക്ക് അന്യമായിരുന്നു. എന്നാൽ, നോമ്പിനെ വരവേൽക്കാൻ അരിയും ഗോതമ്പും മറ്റ് പലവ്യഞ്ജന സാധനങ്ങളും റമദാൻ മാസാരംഭത്തിനുമുെമ്പ അവരവരുടെ കഴിവിനനുസരിച്ച് ഒാരോ വീട്ടുകാരും സംഭരിക്കും. റമദാൻ മാസം വറുതിയുടെയും പട്ടിണിയുടെയും കാലമല്ലാതാക്കാൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.