ചുങ്കത്ത് മരം വീണ് കെട്ടിടം തകർന്നു

പാപ്പിനിശ്ശേരി: പാപ്പിനിശേരി ചുങ്കത്ത് മരം വീണ് ഇരുനില കെട്ടിടം തകർന്നു. ചൊവ്വാഴ്ച രാവിലെ വീശിയടിച്ച കാറ്റിലാണ് സമീപത്തെ മരം കടപുഴകിയത്. വർഷങ്ങളായി ആക്രി സാധനങ്ങൾ സൂക്ഷിക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന ഓടിട്ട ഇരുനില കെട്ടിടമാണിത്. മരം വീണതോടെ കെട്ടിടം പൂർണമായി തകർന്നു. കെട്ടിടത്തി​െൻറ മുകളിൽ താമസിക്കാറുള്ള മൂന്ന് തമിഴ്നാട് സ്വദേശികൾ രണ്ടു ദിവസം മുമ്പാണ് നാട്ടിലേക്ക് പോയത്. ഇത് കാരണം ഒരു വലിയ ദുരന്തമാണ് ഒഴിവായത്. പി.സുരേന്ദ്രനാഥി​െൻറ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.