വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യം ഇനി റോഡരികിൽ തള്ളേണ്ട

ഫോട്ടോ - ഉരുവച്ചാലിൽ കുടുംബശ്രീ പ്രവർത്തകർ വ്യാപാരസ്ഥാപനങ്ങളിലെ മാ ലിന്യം നീക്കുന്നു ഉരുവച്ചാൽ: വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യം ഇനി റോഡരികിലേക്ക് തള്ളേണ്ട. കുടുംബശ്രീ പ്രവർത്തകർ സ്ഥാപനങ്ങളുടെ മുന്നിലെത്തി ഇവ ശേഖരിക്കും. ടൗണിൽ മാലിന്യം കുന്നുകൂടുന്നതിന് ഇതോടെ പരിഹാരമാകും. മട്ടന്നൂർ നഗരസഭയുടെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകരാണ് ഉരുവച്ചാൽ ടൗണിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളിലെയും മാലിന്യം ശേഖരിക്കുന്നത്. കടകളിലെ മാലിന്യം അതത് ദിവസം സ്ഥാപനങ്ങൾക്ക് മുന്നിൽ വെച്ചാൽ മതി. എല്ലാ ദിവസവും രാവിലെ കുടുംബശ്രീ പ്രവർത്തകരെത്തി മാലിന്യം നീക്കംചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.