നഗരത്തില്‍ ഈവര്‍ഷം 1500 വൃക്ഷത്തൈകള്‍ നടും -^മേയര്‍

നഗരത്തില്‍ ഈവര്‍ഷം 1500 വൃക്ഷത്തൈകള്‍ നടും --മേയര്‍ മംഗളൂരു: കോര്‍പറേഷനിലെ 60 വാര്‍ഡുകളിലായി ഈവര്‍ഷം 1500 വൃക്ഷത്തൈകള്‍ നടുമെന്ന് മേയര്‍ കവിത സനില്‍ പറഞ്ഞു. മംഗളൂരു കോര്‍പറേഷ‍​െൻറ പരിസ്ഥിതിദിനാഘോഷം ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍. വികസനത്തി‍​െൻറ പേരില്‍ കോടാലിവീണ വ്യക്ഷങ്ങള്‍ക്ക് പകരം പ്രകൃതിക്ക് സമർപ്പിക്കാനുള്ള ഈ യജ്ഞത്തില്‍ എല്ലാ കൗണ്‍സിലര്‍മാരും പങ്കാളികളാവണം. പരിസ്ഥിതിസ്നേഹം ഒരുദിനത്തില്‍ അവസാനിപ്പിക്കേണ്ടതല്ലെന്നും മേയര്‍ അഭിപ്രായപ്പെട്ടു. കോര്‍പറേഷന്‍ കമീഷണര്‍ മുഹമ്മദ് നസീർ, മുന്‍ മേയര്‍ ശശിധര്‍ ഹെഗ്ഡെ, ജോ. ഡയറക്ടര്‍ ഗോകുല്‍ദാസ്, കൗണ്‍സിലര്‍മാരായ അബ്ദുല്‍ റൗഫ്, ശൈലജ, നാഗവേണി, നവീന്‍ ഡിസൂസ, സാബിത മിസഗക്വിത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.