മീസിൽസ്- റുബെല്ല വാക്സിനേഷൻ കാമ്പയിൻ ജൂലൈ 31 മുതൽ

അഞ്ചാംപനി, റുബെല്ല വാക്സിനേഷൻ കാമ്പയിൻ കണ്ണൂർ: മീസിൽസ്(അഞ്ചാംപനി) നിവാരണത്തിനും റൂബെല്ല(ജർമൻ മീസിൽസ്) നിയന്ത്രണത്തിനുമായി ഒമ്പതു മാസം മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഘട്ടംഘട്ടമായി എം.ആർ വാക്സിനേഷൻ നൽകുന്ന കാമ്പയിന് ഒരുക്കം തുടങ്ങി. ജൂലൈ 31മുതൽ സ്കൂളുകൾ കേന്ദ്രീകരിച്ചാവും വാക്സിനേഷൻ കാമ്പയിൻ നടത്തുക. സ്കൂളിൽ കുത്തിവെപ്പെടുക്കാത്ത വിദ്യാർഥികൾക്കായും സ്കൂളിൽ പോകാത്ത കുട്ടികൾക്കായും പിന്നീടുള്ള ആഴ്‌ചകളിൽ മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ വാക്സിൻ നൽകും. ഇതുവഴി മീസിൽസ്, റുബെല്ല രോഗങ്ങൾക്കെതിരെ പ്രതിരോധം ഉണ്ടാക്കുകയും ഇവ കാരണമുണ്ടാകുന്ന രോഗാതുരത, മരണം, കുഞ്ഞുങ്ങളിൽ ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങൾ എന്നിവ തടയുകയുമാണ് ലക്ഷ്യം. ആരോഗ്യ വകുപ്പി​െൻറ നേതൃത്വത്തിൽ നടത്തുന്ന മീസിൽസ് -റുബെല്ല വാക്സിനേഷൻ കാമ്പയി​െൻറ ജില്ല ടാസ്ക് ഫോഴ്‌സ് യോഗത്തിൽ എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. പി.എം. ജ്യോതി, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. എ.ടി. മനോജ്, ഡോ. കെ.ടി. രേഖ, ജില്ല എജുക്കേഷൻ മീഡിയ ഓഫിസർ കെ.എൻ. അജയ്, വിവിധ വകുപ്പ് മേധാവികൾ, ഐ.എം.എ, ലയൺസ് ക്ലബ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.