​പുതിയാപ്പിളമാരുടെ നോമ്പുതുറ

കണ്ണൂർ: നോമ്പുതുറയിലെ പുതിയാപ്പിളമഹിമ മലബാറി​െൻറ പ്രത്യേകിച്ച് വടക്കെ മലബാറി​െൻറ പോരിശയേറും കഥയാണ്. പഴയ കാലംതൊേട്ട പുതിയാപ്പിള സല്‍ക്കാരങ്ങള്‍ക്ക് പേരുകേട്ട നാടാണ് മലബാർ. എന്നാല്‍, റമദാന്‍ കാലമായാല്‍ ഇതിന് മാെറ്റാന്ന് കൂടും. പുതിയ പുയ്യാപ്പിളമാർക്കാണ് നോമ്പുതുറ സൽക്കാരമായി മാറുക. പുയ്യാപ്പിളമാർക്കും നോമ്പുകാലത്ത് മഹിമ കുറയില്ല. പുയ്യാപ്പിളമാരെ നോമ്പ് തുറപ്പിക്കുക േനാമ്പുകാലത്തെ ഒരു ചടങ്ങാണ്. സമ്പന്നരായാലും പാവപ്പെട്ടവരായാലും തങ്ങളുടെ പുയ്യാപ്പിളമാരെ സൽക്കരിക്കുന്നതിൽ വിഭവങ്ങൾക്കൊരു കുറവും വരുത്തില്ല. ഇല്ലായ്മയും വല്ലായ്മയുമൊന്നും കാര്യമല്ല. കല്യാണം കഴിഞ്ഞ് പുതുക്കം മാറിയിട്ടില്ലാത്ത വരനെയും കൂട്ടുകാരെയും പെൺവീട്ടുകാര്‍ നോമ്പുതുറ സല്‍ക്കാരത്തിന് വിളിക്കുന്നതാണ് മലബാറിലെ മിക്ക സ്ഥലങ്ങളിലെയും പതിവ്. വടെക്ക മലബാറില്‍ പുതിയാപ്പിളവീട്ടില്‍െവച്ചും നോമ്പുതുറ നടത്താറുണ്ട്. ഇപ്പോൾ, പഴയകാല ചടങ്ങുകൾക്കും കീഴ്വഴക്കങ്ങൾക്കും മാറ്റംവന്നു. മുൻകാലങ്ങളിൽ റമദാൻ ആരംഭം അറിയിച്ച് പെൺവീട്ടിൽനിന്ന് കാരണവന്മാരോ അളിയന്മാരോ നോമ്പറിയിച്ച് പുതിയാപ്പിളവീട്ടിൽ പോകുന്നത് പ്രധാന ചടങ്ങാണ്. നാളെ നോമ്പാണെന്നറിയിക്കും. അവിടെനിന്ന് പുതുപെണ്ണിന് വസ്ത്രവും കാരക്ക, ഇൗത്തപ്പഴം എന്നിവയും കൊടുത്തയക്കും. തുടർന്ന് ഭാര്യവീട്ടുകാരുടെ നോമ്പുകാണൽചടങ്ങാണ്. അമ്മായിമാരും പരിവാരങ്ങളും കാരക്ക, ഇൗത്തപ്പഴം, നേന്ത്രക്കുല, ചായപ്പൊടി, പഞ്ചസാര തുടങ്ങിയവയുമായി പുതിയാപ്പിളവീട്ടിൽ െചല്ലും. ഗ്രാമങ്ങളിൽ ഇളനീർകുലകളും കൊണ്ടുപോകും. പുതിയാപ്പിളമാരുടെ നോമ്പുതുറകള്‍ക്കായി പെണ്‍വീട്ടുകാര്‍ റമദാനിലെ ആദ്യ ദിനങ്ങള്‍തന്നെ െതരഞ്ഞെടുക്കും. പെണ്‍വീട്ടുകാരുടെ നോമ്പുതുറപ്പിക്കൽ കഴിഞ്ഞാല്‍പിന്നെ മറ്റു കുടുംബങ്ങള്‍ ഓരോന്നായി വധൂവരന്മാരെ തുറപ്പിക്കും. ഒാരോയിടത്തും മത്സരമായിരിക്കും വിഭവങ്ങളുടെ തയാറാക്കലിൽ. നോമ്പുനാളുകളിൽ പുതിയാപ്പിളമാർക്ക് ഭാര്യവീട്ടിൽ ൈവവിധ്യങ്ങളുടെ കാലവുംകൂടിയാണ്. പുതിയ പുതിയാപ്പിളയായാലും പഴയ പുതിയാപ്പിളയായാലും നോമ്പുതുറക്ക് ഒാരോ ദിവസവും വൈവിധ്യമായിരിക്കും. ഇങ്ങനെയാണ് മുൻകാലത്ത് വിഭവങ്ങളുടെ ഇനങ്ങൾ പെരുകിവന്നത്. അന്നൊന്നും ഒരുദിവസം കൊടുത്തത് അടുത്തദിവസം നൽകില്ല. പുതിയാപ്പിളയും കൂട്ടുകാരുമെല്ലാം എത്തുേമ്പാഴേക്കും ഭാര്യവീട് നാനാതരം വിഭവങ്ങളാല്‍ സമൃദ്ധമായിരിക്കും. സമ്പന്നനും പാവപ്പെട്ടവനും തങ്ങളാലാകുന്ന തരത്തിലായിരിക്കും നോമ്പുതുറ സംഘടിപ്പിക്കുകയെങ്കിലും വിഭവങ്ങളില്‍ ഒട്ടും കുറവുവരുത്താറില്ലായിരുന്നു. ചെറിയ നോമ്പുതുറയും വലിയ നോമ്പുതുറയും കഴിഞ്ഞ് പുതിയാപ്പിളയുടെ ആൾക്കാർ രാത്രി ൈവകിയാവും മടങ്ങുക. വിഭവങ്ങളാലും സല്‍ക്കാരങ്ങളാലും പുതിയാപ്പിളമാരുടെ പ്രിയം കവരുകയായിരുന്നു അമ്മായിമാർ. ഭാര്യവീട്ടിൽ ദിവസവും വരാത്ത പുതിയാപ്പിളമാർക്ക് നോമ്പുതുറവിഭവങ്ങൾ സ്വന്തം പുരയിൽ എത്തിച്ചു കൊടുക്കുന്നതും പതിവുണ്ടായിരുന്നു. മുൻകാല ചടങ്ങുകൾക്ക് മാറ്റം വന്നെങ്കിലും പഴയകാല നോമ്പുതുറ അന്നത്തെ പുയ്യാപ്പിളമാർക്ക് മധുരിക്കും ഒാർമകളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.