പരിസ്​ഥിതി ദിനാചരണം

കാഞ്ഞങ്ങാട്: ജില്ലയില്‍ വികലാംഗരുടെ കൂട്ടായ്മയില്‍ രൂപവത്കൃതമായ സക്ഷമയും നിവേദിത ക്ലബും ചേര്‍ന്ന് പരിസ്ഥിതി ദിനാചരണത്തി​െൻറ ഭാഗമായി മാവുങ്കാല്‍ സണ്‍റൈസ് ഹോസ്പിറ്റലിന് സമീപം വൃക്ഷത്തൈ വിതരണം ചെയ്തു. കേരള കേന്ദ്ര സർവകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാധാകൃഷ്ണൻ നായര്‍ ഉദ്ഘാടനം ചെയ്തു. സി.സി. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. പി. പദ്മനാഭന്‍, ഗീത ബാബുരാജ്, വി. ശരത്ത്, എം. ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു. റമദാൻ പ്രഭാഷണം കാഞ്ഞങ്ങാട്: 'സകാത്തി​െൻറ കാലിക പ്രസക്തി' വിഷയത്തിൽ ഹിറ മസ്മസ്ജിദിൽ റമദാൻ പ്രഭാഷണം നടത്തി. സമ്പത്തി‍​െൻറ ശുദ്ധീകരണം ലക്ഷ്യമിട്ടുള്ള സകാത്തി‍​െൻറ വിതരണത്തിലൂടെ ദാരിദ്ര്യ നിർമാർജനവും സാമൂഹിക പുരോഗതിയും സാധ്യമാവണമെന്ന് കുമ്പള നൂർ മസ്ജിദ് ഖത്തീബ് അഷ്റഫ് ബായാർ അഭിപ്രായപ്പെട്ടു. അന്യായ മാർഗത്തിലൂടെയുള്ള സമ്പത്ത് വേണ്ടെന്നുവെക്കാൻ വിശ്വാസികൾക്ക് ലഭിക്കുന്ന അസുലഭ അവസരമാണ് വിശുദ്ധ റമദാൻ. മനസ്സും ശരീരവും ശുദ്ധീകരിക്കുന്നതോടൊപ്പം സമ്പത്തും ശുദ്ധീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പഠനോപകരണ വിതരണം കാഞ്ഞങ്ങാട്: പ്രവേശനോത്സവത്തി​െൻറ ഭാഗമായി ചേറ്റുകുണ്ട് കടപ്പുറം ഗവ.യു.പി സ്‌കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ശ്രീ മൂകാംബിക ക്ലബി​െൻറ നേതൃത്വത്തിൽ സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ക്ലബ് പ്രസിഡൻറ് സി.കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. സുകുമാരൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഭാസ്കരൻ, രാജേഷ്, രതീഷ്, രവീന്ദ്ര വാര്യർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.