മട്ടന്നൂരിൽ പരിസ്​ഥിതി ദിനാചരണം

മട്ടന്നൂര്‍: കല്ലേരിക്കര എല്‍.പി സ്‌കൂളില്‍ ഐശ്വര്യ വായനശാല ആൻഡ് ഗ്രന്ഥാലയത്തി​െൻറ സഹകരണത്തോടെ വൃക്ഷത്തൈ നടലും വൃക്ഷത്തൈ വിതരണവും നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് പി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.വി. ഗിരിജ അധ്യക്ഷത വഹിച്ചു. വൃക്ഷത്തൈ നടീലി​െൻറ മട്ടന്നൂര്‍ മണ്ഡലം തല ഉദ്ഘാടനം കൊടോളിപ്രം ഗവ. എല്‍.പി സ്‌കൂള്‍ മുറ്റത്ത് മാവിന്‍തൈ നട്ട് ഇ.പി. ജയരാജന്‍ എം.എല്‍.എ നിര്‍വഹിച്ചു. സ്‌കൂളിലെ പാര്‍ക്കി​െൻറ നിര്‍മാണവും ഉദ്ഘാടനം ചെയ്തു. കൂടാളി പഞ്ചായത്ത് പ്രസിഡൻറ് പി.പി. നൗഫല്‍ അധ്യക്ഷത വഹിച്ചു. എടയന്നൂര്‍ തെരൂര്‍ മാപ്പിള എല്‍.പി സ്‌കൂളിൽ പഞ്ചായത്തംഗം സി. ജസീല ഉദ്ഘാടനം ചെയ്തു. പി.കെ.അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലി​െൻറയും കാനാട് എല്‍.പി സ്‌കൂള്‍ പരിസ്ഥിതി ക്ലബി​െൻറയും ആഭിമുഖ്യത്തില്‍ നടത്തിയ പരിസ്ഥിതി ദിനാചരണം കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡൻറ് എം. രാജന്‍ ഉദ്ഘാടനം ചെയ്തു. ഇ.പി. രൂപ അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾ മരങ്ങള്‍ക്ക് ചുറ്റും കൈകോര്‍ത്ത് സംരക്ഷണ ശൃംഖല തീര്‍ത്തു. ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളില്‍ ശുചീകരണവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു. പി.കെ. അയൂബ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.