റേഷൻ കാർഡ് വിതരണം

കണ്ണൂർ: കണ്ണൂർ താലൂക്കിൽ ഏഴിന് എ.ആർ.ഡി 81 -മൊയ്‌തു മെമ്മോറിയൽ പൊതുജന വായനശാല, 82 -മൊയ്‌തു മെമ്മോറിയൽ പൊതുജന വായനശാല, 273 - ആഡൂർ ക്ഷീരോൽപാദക സഹകരണ സംഘം, 60 - റേഷൻ കടക്ക് സമീപം (മുഴപ്പിലങ്ങാട്) എന്നിവിടങ്ങളിൽ പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്യും. രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുമണി വരെയാണ് കാർഡ് വിതരണം. പുതിയ റേഷൻ കാർഡ് വാങ്ങാൻ കാർഡുടമ പഴയ റേഷൻ കാർഡും തിരിച്ചറിയൽ കാർഡും സഹിതം ഹാജരാകണം. കാർഡുടമക്ക് നേരിട്ട് ഹാജരാകാൻ സാധിക്കാത്ത അവസരത്തിൽ ഉടമയുടെ സമ്മതപത്രം വാങ്ങി കാർഡിലെ മറ്റൊരംഗം തിരിച്ചറിയൽ രേഖയുമായി ഹാജരാകണം. മുൻഗണന വിഭാഗം കാർഡുകൾക്ക് 50 രൂപയും മുൻഗണനേതര കാർഡുകൾക്ക് 100 രൂപയുമാണ് തുക. മുൻഗണന വിഭാഗത്തിൽപ്പെട്ട പട്ടികവർഗത്തിന് റേഷൻകാർഡ് സൗജന്യമാണ്. പുതിയ റേഷൻകാർഡിൽ തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ അപേക്ഷകൾ ജൂലൈ മുതൽ താലൂക്ക് സപ്ലൈ ഓഫിസിൽ നൽകി പരിഹരിക്കാം. റേഷൻ സാധനങ്ങൾ ആവശ്യമില്ലെങ്കിൽ കാർഡ് വിതരണം ചെയ്യുന്ന കൗണ്ടറിൽനിന്ന് നിർദിഷ്‌ട അപേക്ഷാഫോറം വാങ്ങി കൗണ്ടറിൽ തന്നെ അപേക്ഷ സമർപ്പിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.