പ്രവേശനോത്സവം 1

ഉരുവച്ചാൽ: ഉരുവച്ചാൽ പഴശ്ശി ഗവ. എൽ.പി സ്കൂളിൽ പ്രവേശനോത്സവത്തി​െൻറ ഭാഗമായി ഘോഷയാത്ര നടത്തി. വർണബലൂണുകളും മധുരപലഹാരങ്ങളും നൽകി കുരുന്നുകളെ സ്വീകരിച്ചു. വാർഡ് കൗൺസിലർ എ.കെ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ.കെ. രാജീവൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ കെ. ഭാസ്കരൻ യൂനിഫോം വിതരണം ഉദ്ഘാടനം ചെയ്തു. പഠനക്കിറ്റ് വിതരണം മുസ്തഫ ചൂര്യോട്ട് നിർവഹിച്ചു. പ്രധാനാധ്യാപകൻ ഡി. നാരായണൻ, മദർ പി.ടി.എ പ്രസിഡൻറ് കെ.കെ. ശരീഫ, പി.വി. പ്രദീപ്, കെ.പി. സലാം, പി.കെ. സജീവൻ, അബ്ദുൽ ജലീൽ, രേഖ എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.