ഉള്ളാള്‍ തീരത്ത് വീടുകള്‍ കടലാക്രമണഭീഷണിയില്‍

മംഗളൂരു: ഉള്ളാള്‍ കിലേറിയനഗര, സോമേശ്വര, ഉച്ചില മേഖലയില്‍ വീടുകള്‍ കടലാക്രമണഭീഷണിയില്‍. ആരാധനാലയവും ഭീഷണിയിലാണ്. കിലേറിയ നഗരയില്‍ 10 വീടുകള്‍ ഏതുനിമിഷവും കടലെടുക്കാം. ബദ്രിയ ജുമാമസ്ജിദി‍​െൻറ ഭിത്തിയില്‍ തിരമാല മുട്ടുന്നുണ്ട്. കടല്‍ക്ഷോഭം ഭയന്ന് പ്രദേശത്ത് താമസക്കാര്‍ക്ക് വീടുകളില്‍ പാചകത്തിനോ താമസിക്കാനോ കഴിയുന്നില്ലെന്ന് പള്ളിക്കമ്മിറ്റി പ്രസിഡൻറ് ഖലീല്‍ പറഞ്ഞു. അഴിമുഖത്ത് കരിങ്കല്‍ഭിത്തി നിര്‍മിക്കാനുള്ള പദ്ധതി നടപ്പാവാത്തതാണ് കടലാക്രമണ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. മന്ത്രി യു.ടി. ഖാദര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും താല്‍ക്കാലികാശ്വാസമായി അദ്ദേഹം പ്രഖ്യാപിച്ച പ്രവൃത്തികള്‍ നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ സന്നദ്ധമാകുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.