ചിഹ്നത്തിന്​ കൈക്കൂലി: ദിനകരനും കൂട്ടാളിക്കും ജാമ്യം

ചിഹ്നത്തിന് കൈക്കൂലി: ദിനകരനും കൂട്ടാളിക്കും ജാമ്യം (A) ന്യൂഡൽഹി: രണ്ടില ചിഹ്നം അനുവദിക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷനിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാഗ്ദാനം ചെയ്ത കേസിൽ പ്രതിയായ എ.െഎ.എ.ഡി.എം.കെ (അമ്മ) വിഭാഗം നേതാവ് ടി.ടി.വി. ദിനകരനും കൂട്ടാളി മല്ലികാർജുനക്കും ഡൽഹി കോടതി ജാമ്യം അനുവദിച്ചു. അഞ്ചുലക്ഷം വീതമുള്ള ആൾ ജാമ്യത്തിലും രണ്ട് ജാമ്യക്കാരുടെ തുല്യ തുകക്കുള്ള ജാമ്യവ്യവസ്ഥയിലുമാണിത്. തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടിെല്ലന്നും അന്വേഷണ ഏജൻസി ആവശ്യപ്പെടുന്ന മുറക്ക് ചോദ്യംചെയ്യലിന് ഹാജരാകണമെന്നും പ്രത്യേക ജഡ്ജി പൂനം ചൗധരി ഉത്തരവിട്ടു. ഇരുവരും മുൻകൂർ അനുമതി തേടാതെ വിദേശത്ത് പോകരുതെന്നും നിർദേശമുണ്ട്. ഇരുവരെയും ഏപ്രിൽ 25നാണ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ദിനകരൻ കൂട്ടാളികളുമായി ചേർന്ന് ഗൂഢാലോചന നടത്തിെയന്നും ഇലക്ഷൻ കമീഷ​െൻറ പരിശുദ്ധിക്ക് കളങ്കം ചാർത്തിയെന്നും പൊലീസ് വാദിച്ചു. കേസിൽ ഇടനിലക്കാരനായ സുകേശ് ചന്ദ്രശേഖർ, ഹവാല ഇടപാടുകാരായ നതു സിങ്, ലളിത് കുമാർ എന്നിവർ കസ്റ്റഡിയിലാണ്. തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ മരണത്തെതുടർന്ന് ഒഴിവുവന്ന ആർ.കെ നഗർ നിയമസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പി​െൻറ പശ്ചാത്തലത്തിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ജയലളിതയുടെ മരണശേഷം എ.െഎ.എ.ഡി.എം.കെയിൽ പിളർപ്പുണ്ടാവുകയും തോഴി ശശികലയുടെ നേതൃത്വത്തിൽ 'അമ്മ' ഗ്രൂപ് രൂപവത്കരിക്കുകയുമായിരുന്നു. തുടർന്നാണ് എ.െഎ.എ.ഡി.എം.കെയുടെ ചിഹ്നമായ രണ്ടില ആവശ്യപ്പെട്ട് ശശികലയുടെ ബന്ധു ദിനകരൻ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചത്. ഉറവിടം വെളിപ്പെടുത്താത്ത പണം നിയമവിരുദ്ധമായ മാർഗത്തിലൂടെ ചെന്നൈയിൽനിന്ന് ഡൽഹിക്ക് കടത്തിയെന്നാണ് ദിനകരനെതിരായ ആരോപണം. ദിനകരന് 50 കോടി രൂപ സംഘടിപ്പിച്ച് നൽകിയതാണ് മല്ലികാർജുനക്കെതിരായ കുറ്റം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.