പൂർവവിദ്യാർഥി സംഗമം

കണ്ണൂര്‍: പയ്യന്നൂര്‍ കോളജ് 1990-92 വർഷത്തെ പ്രീഡിഗ്രി ബാച്ച് പൂർവവിദ്യാർഥി സംഗമം ആഗസ്റ്റ് ആറിന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 'പയ്യന്നൂര്‍ കോളജില്‍ തിരികെ' എന്ന പേരില്‍ നടക്കുന്ന പരിപാടി രാവിലെ 9.30ന് പൂര്‍വവിദ്യാർഥി കൂടിയായ ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനംചെയ്യും. പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ വിശിഷ്ടാതിഥിയാകും. പൂർവ അധ്യാപകരെ ആദരിക്കും. ഉച്ചക്കുശേഷം പയ്യന്നൂര്‍ യമുനാതീരം കണ്‍വെന്‍ഷന്‍ സ​െൻററില്‍ കലാപരിപാടികളും ഗാനമേളയും. രജിസ്‌ട്രേഷന് ഫോൺ: 98479 45130, 94476 53334. വാർത്താസമ്മേളനത്തിൽ പി.കെ. കൃഷ്ണകുമാർ, പി. സജിത്ത്, കെ.പി. പീറ്റർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.