ശിവാനന്ദ സ്​റ്റീൽ മേൽപാല പദ്ധതിക്കെതിരെ തെരുവിലിറങ്ങി നഗരവാസികൾ

* അനാവശ്യ പദ്ധതി ഉപേക്ഷിക്കണമെന്ന് ജനങ്ങൾ ബംഗളൂരു: ശിവാനന്ദ സർക്കിൾ സ്റ്റീൽ മേൽപാല പദ്ധതിക്കെതിരെ ജനരോഷം ശക്തമാകുന്നു. ഞാ‍യറാഴ്ച നൂറോളം വരുന്ന നഗരവാസികൾ പദ്ധതിക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ചു. അനാവശ്യ പദ്ധതി ഉപേക്ഷിക്കണമെന്ന് പ്രദേശത്തുകാർ ഒരേസ്വരത്തിൽ ആവശ്യപ്പെട്ടു. ശിവാനന്ദ സർക്കിളിനെയും റേസ് കേഴ്സ് റോഡിനെയും ബന്ധിപ്പിക്കുന്ന സ്റ്റീൽ മേൽപാല പദ്ധതിക്ക് ജൂൺ എട്ടിനാണ് മന്ത്രിസഭ അനുമതി നൽകിയത്. 19.85 കോടി രൂപയാണ് നിർമാണ ചെലവ്. ഭൂമിയേറ്റെടുക്കലും മറ്റുമായി മൊത്തം 50 കോടിയിലെത്തും. ചാലൂക്യ സർക്കിൾ-ഹെബ്ബാൾ സ്റ്റീൽ മേൽപാല പദ്ധതി ജനരോഷത്തെ തുടർന്ന് സർക്കാർ ഉപേ‍ക്ഷിച്ചിരുന്നു. പദ്ധതിക്കായി എണ്ണൂറോളം മരങ്ങൾ വെട്ടിമാറ്റുന്നതാണ് പരിസ്ഥിതി പ്രവർത്തകൾ ഉൾപ്പെടെ വലിയൊരു വിഭാഗത്തെ സമരരംഗത്തിറക്കിയത്. 1,800 കോടിയാണ് ചെലവ് കണക്കാക്കിയിരുന്നത്. ഇതി​െൻറ അലയൊലികൾ പൂർണമായും കെട്ടടങ്ങുന്നതിനുമുമ്പാണ് മറ്റൊരു സ്റ്റീൽ മേൽപാല പദ്ധതിയുമായി സർക്കാറി​െൻറ രംഗപ്രവേശനം. എം. വങ്കട്ട റാവു ഇൻഫ്രാ കമ്പനിക്കാണ് കരാർ നൽകിയത്. ഒരു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം. ഹരെ കൃഷ്ണ റോഡ് കുമാര കൃപ റോഡുമായി സംഗമിക്കുന്ന ഭാഗമാണ് ശിവാനന്ദ സർക്ക്ൾ. നിർദിഷ്ട 326 മീറ്റർ മേൽപാലം റേസ് കോഴ്സ് റോഡിനെ ഹരെ കൃഷ്ണ റോഡുമായും ശേഷാദ്രിപുരം റെയിൽവേ അടിപ്പാതയുമായും ബന്ധിപ്പിക്കും. 30ഓളം മരങ്ങൾ വെട്ടിമാറ്റണം. തങ്ങൾ വികസനത്തിന് എതിരല്ലെന്നും അനാവശ്യ മേൽപാല പദ്ധതിയെയാണ് എതിർക്കുന്നതെന്നും പ്രതിഷേധത്തിൽ പങ്കെടുത്ത ദിനേഷ് പറഞ്ഞു. റെയിൽവേ അടിപ്പാതയുടെ വീതികൂട്ടിയാൽ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകുമെന്നാണ് ഇവരുടെ വാദം. നിർമാണത്തി​െൻറ ഭാഗമായി പ്രദേശത്തെ മണ്ണു പരിശോധന തുടങ്ങിയതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. ഹെബ്ബാൾ സ്റ്റീൽ മേൽപാല പദ്ധതിക്ക് നേതൃത്വം നൽകിയ സിറ്റിസൺ ഓഫ് ബംഗളൂരു (സി.എഫ്.ബി)വി​െൻറ പിന്തുണയോടെയാണ് സമരം സംഘടിപ്പിച്ചത്. അന്തർസംസ്ഥാന ഓൺലൈൻ തട്ടിപ്പ് റാക്കറ്റിലെ 21 പേർ പിടിയിൽ * റാഞ്ചിയിൽനിന്നാണ് സംഘത്തെ ചിക്കമഗളൂരു പൊലീസ് പിടികൂടിയത് ബംഗളൂരു: അന്തർ സംസ്ഥാന ഓൺലൈൻ തട്ടിപ്പ് റാക്കറ്റിനെ പൊലീസ് വലയിലാക്കി. റാക്കറ്റിലെ 21പേരെയാണ് ജാർഖണ്ഡിലെ റാഞ്ചിയിൽനിന്ന് ചിക്കമഗളൂരു പൊലീസ് പിടികൂടിയത്. രാജ്യത്തെ നിരവധിപേരെ കബളിപ്പിച്ച് സംഘം കോടികൾ തട്ടിയെടുത്തിട്ടുണ്ട്. കനത്ത സുരക്ഷയിൽ ഇവരെ ചിക്കമഗളൂരുവിൽ എത്തിച്ചു. തമിഴ്നാട്, കർണാടക, ബിഹാർ, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള യുവാക്കളാണ് അറസ്റ്റിലായത്. റാക്കറ്റിലെ മുഖ്യപ്രതികളായ കാരാ സിങ്, ബിഹാർ സ്വദേശി ഷരീഫ്, കലബുറഗി സ്വദേശി സുരാപുരി കൊത്രേഷ് എന്നിവർ ഒളിവിലാണ്. 65 മൊബൈൽ ഫോണുകൾ, 12 എ.ടി.എം കാർഡുകൾ, ലാപ്ടോപ്, പ്രിൻറർ, 30,000 രൂപ, നിരവധി വ്യാജ രേഖകൾ എന്നിവ പൊലീസ് കണ്ടെടുത്തു. ചിക്കമഗളൂരു സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് സംഘം പിടിയിലാകുന്നത്. യുവതിയെ കബളിപ്പിച്ച് 1.42 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. കഴിഞ്ഞ 18ന് റാഞ്ചിയിലെത്തിയ അന്വേഷണ സംഘം പ്രാദേശിക പൊലീസി​െൻറ സഹായത്തോടെ വീട്ടിൽനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.