കാറിടിച്ച് വഴിയാത്രികൻ മരിച്ചു

ചട്ടഞ്ചാൽ: പൊയിനാച്ചിയിൽ . പൊയിനാച്ചി താനിക്കല്‍ ഹൗസിൽ എം. നാരായണന്‍ നമ്പ്യാരാണ് ‍(92) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 4.30ഒാടെ പൊയിനാച്ചി പെട്രോള്‍ പമ്പിന് സമീപമാണ് അപകടം. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന നാരായണന്‍ നമ്പ്യാരെ മംഗളൂരു എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ നാരാണന്‍ നമ്പ്യാരെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ മരിച്ചു. ഭാര്യ: നന്ദിനി. മക്കള്‍: ദേവകി, മീനാക്ഷി, ബാലകൃഷ്ണന്‍, ഗോപാലന്‍, ഗംഗാധരന്‍, സുധാകരന്‍. മരുമക്കള്‍: ചന്തുനായര്‍, ബാലാമണി, ജയസുധ, സുധ, വിനീത. സഹോദരങ്ങള്‍: ചന്തു നമ്പ്യാര്‍, രാമന്‍ നമ്പ്യാര്‍. narayanan nambiar
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.