റീസർവേ രണ്ടുവർഷംകൊണ്ട്​ പൂർത്തീകരിക്കും –മന്ത്രി

റീസർവേ രണ്ടുവർഷംകൊണ്ട് പൂർത്തീകരിക്കും –മന്ത്രി കോഴിക്കോട്: സംസ്ഥാനത്തെ റീസർവേ നടപടികൾ രണ്ടുവർഷംകൊണ്ട് പൂർത്തീകരിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. ഇടതുമുന്നണി യോഗം ചർച്ചചെയ്ത് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും മലബാർ ചേംബർ ഒാഫ് കോമേഴ്സ് നടത്തിയ മുഖാമുഖം പരിപാടിയിൽ മന്ത്രി പറഞ്ഞു. 1664 വില്ലേജുകളിൽ 881ൽ റീസർവേ നടത്തിയെങ്കിലും ഒരു ലക്ഷത്തിലേറെ പരാതികൾ പരിഹരിക്കാനുണ്ട്. 50 വർഷം കഴിഞ്ഞിട്ടും റീസർവേ എങ്ങുമെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2008ലെ തണ്ണീർത്തട സംരക്ഷണ നിയമം വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാത്തതായിരുന്നെന്നും ഇ. ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. പഴയ ഡാറ്റബാങ്കിൽ അബദ്ധങ്ങളേറെയുണ്ടെന്നും മന്ത്രി പറഞ്ഞു. വികസന പ്രവർത്തനത്തിന് ഭൂമി ഏറ്റെടുക്കാൻ കൂടിയാലോചനയാണാവശ്യം. ഇതിനായി ജനങ്ങളെ പാകപ്പെടുത്തണെമന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.വി. സാമി ഹാളിൽ ചടങ്ങിൽ മലബാർ ചേംബർ ഒാഫ് കോമേഴ്സ് പ്രസിഡൻറ് പി.വി. നിധീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. നിത്യാനന്ദ് കാമത്ത്, ട്രഷറർ എം. ഖാലിദ്, മുൻ പ്രസിഡൻറ് സി.എ.സി മോഹൻ തുടങ്ങിയവർ സംബന്ധിച്ചു. മലബാറി​െൻറ വികസനവുമായി ബന്ധപ്പെട്ട് ചേംബർ ഭാരവാഹികൾ മന്ത്രിക്ക് നിവേദനം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.