എൻട്രൻസ്​ അക്കാദമി ഉദ്​ഘാടനം

കണ്ണൂർ: പള്ളിക്കുന്ന് ശ്രീപുരം സ്കൂളിന് കീഴിൽ ആരംഭിക്കുന്ന എൻട്രൻസ് അക്കാദമി ഉദ്ഘാടനം ജൂലൈ 19ന് നടത്തുമെന്ന് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ10.30ന് ടി.പി. ശ്രീനിവാസൻ നിർവഹിക്കും. മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ് ഉൾപ്പെടെയാണ് പരിശീലനം. ഏഴാം ക്ലാസു മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കാണ് പ്രവേശനം. ശനി, ഞായർ, പൊതു അവധി ദിനങ്ങളിലാണ് ക്ലാസ്. വാർത്തസമ്മേളനത്തിൽ ഫാ. ബിനു ചെറുകര, ഡോ. ജോസ് ജയിംസ്, ഫാ. ബിൻസ് ചേർത്തല്ലി, സി.കെ. കുര്യാച്ചൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.