ടാലൻറ് പരീക്ഷ വിജയികളെ അനുമോദിച്ചു

ചൊക്ലി: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാനവ്യാപകമായി നടത്തുന്ന അലിഫ് അറബിക് ടാലൻറ് പരീക്ഷയിൽ ചൊക്ലി ഉപജില്ലതല മത്സരത്തിൽ വിജയികളായവരെ അനുമോദിച്ചു. ചൊക്ലി ബി.ആർ.സി ഹാളിൽ നടന്ന ചടങ്ങ് എ.ഇ.ഒ സുലോചന ഉദ്ഘാടനംചെയ്‌തു. മുഹമ്മദ് മംഗലശ്ശേരി അധ്യക്ഷതവഹിച്ചു. ചൊക്ലി ബി.പി.ഒ രഹന സംസാരിച്ചു. പി. ജാഫർ സ്വാഗതവും അബ്ദുൽഹമീദ് നന്ദിയും പറഞ്ഞു. എൽ.പി വിഭാഗത്തിൽ ഫാത്തിമ മിൻഹ സലീം (ഇഖ്ബാൽ എൽ.പി), ഫാത്തിമ --------ടി.കെ. നിദ (വി.പി.എൽ പി), യു.പി വിഭാഗത്തിൽ ഷാദിയ ഷെറിൻ (രാമവിലാസം ഹയർസെക്കൻഡറി), ഹാനിയ സിദ്ദീഖ് (ചമ്പാട് വെസ്റ്റ് യു.പി), ഹൈസ്‌കൂൾ വിഭാഗത്തിൽ ഖദീജ യു. ഗഫൂർ (എൻ.എ.എം ഹയർസെക്കൻഡറി), വി. ഷാന തസ്‌നീം (ചോതാവൂർ ഹയർസെക്കൻഡറി) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.