മൊഗ്രാൽപുത്തൂർ പഞ്ചായത്തിൽ ലീഗ്​ അംഗം രാജിക്കത്ത്​ നൽകി

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ഭരണസമിതിയിലെ മുസ്ലിംലീഗ് അംഗം രാജിക്കത്ത് നൽകി. പത്താം വാര്‍ഡ് അംഗമായ ഫാത്തിമത്ത് സൗജാനയാണ് ലീഗ് പഞ്ചായത്ത് കമ്മിറ്റിക്ക് രാജിക്കത്ത് നല്‍കിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് കത്തില്‍ പറയുന്നത്. എന്നാൽ, പാര്‍ട്ടിനേതൃത്വവുമായി ഉണ്ടായ അഭിപ്രായഭിന്നതയാണ് കാരണമെന്ന് സൂചനയുണ്ട്. മുസ്ലിംലീഗ് വാർഡ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായിരുന്ന, സൗജാനയുടെ ഭര്‍ത്താവ് റാഫിയെ ഇൗയിടെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.