വട്ടപ്പറമ്പിൽ കാട്ടാന കൃഷി നശിപ്പിച്ചു

ഇരിട്ടി: ആറളം പഞ്ചായത്തിലെ വട്ടപ്പറമ്പിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. ഫാമിൽനിന്ന് പുഴകടന്നെത്തിയ ആന, മേഖലയിലെ നിരവധിപേരുടെ വാഴ, ചേന, ചേമ്പ് എന്നിവ നശിപ്പിച്ചു. തടത്തിലേക്കുന്നേൽ വർക്കിച്ചൻ, പാറക്കൽ ദേവസ്യ എന്നിവരുടെ കൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്. ആനയുടെ ശബ്്ദംകേട്ട് വീട്ടുകാർ ഉണർന്ന് ബഹളമുണ്ടാക്കിയതോടെ ആന തിരിച്ചുപോയി. മേഖലയിൽ ആദ്യമായാണ് കാട്ടാന എത്തുന്നത്. വാഴയും തെങ്ങും കവുങ്ങും ഉൾപ്പെടെ നിരവധി നടീൽവസ്തുക്കൾ നട്ടുവളർത്തുന്ന പ്രദേശമാണ്. ആനക്കൂട്ടം വീണ്ടും എത്തുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. ഫാമിനുള്ളിൽ നിരവധി ആനകളാണ് തമ്പടിച്ചിരിക്കുന്നത്. ഭക്ഷണത്തിന് ക്ഷാമം നേരിടുന്നതോടെയാണ് ജനവാസമേഖലയിലേക്ക് ആനക്കൂട്ടം എത്തുന്നത്. ഫാമിൽനിന്ന് ആനയെ ആറളം വന്യജീവിസങ്കേതത്തിലേക്ക് തുരത്താൻ കഴിഞ്ഞിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.