എസ്​.ബി.​െഎ പൈതൃക മ്യൂസിയം തുറന്നു

തലശ്ശേരി: സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ തലശ്ശേരി മെയിൻ ബ്രാഞ്ചിൽ ഒരുക്കിയ പൈതൃക മ്യൂസിയം തിരുവനന്തപുരം സർക്കിൾ ചീഫ് മാനേജർ എസ്. വെങ്കിട്ടരാമൻ ഉദ്ഘാടനം ചെയ്തു. െഡപ്യൂട്ടി ജനറൽ മാനേജർ വി. അരവിന്ദ് അധ്യക്ഷത വഹിച്ചു. ഫാ. ജി.എസ്. ഫ്രാൻസിസ്, എ. രാഘവൻ, പ്രഫ. എ. വത്സലൻ, കണ്ണൂർ റീജനൽ മാനേജർ ആർ.വി. സരേഷ്കുമാർ, ബ്രാഞ്ച് ചീഫ് മാനേജർ പി. രാജഗോപാലൻ എന്നിവർ സംസാരിച്ചു. ഒന്നര പതിറ്റാണ്ടോളം പഴക്കമുള്ള തലശ്ശേരിയിലെ പ്രഥമ ബാങ്കി​െൻറ പ്രവർത്തന ചരിത്രവുമായി ബന്ധപ്പെട്ട രേഖകളാണ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. 1878ൽ ബാങ്ക് ഒാഫ് മദ്രാസി​െൻറ ശാഖയായി ആരംഭിച്ച ബാങ്ക് ഇംപീരിയൽ ബാങ്കും 1955ൽ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയും ആയിത്തീരുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.