ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാൻ ശ്രമിക്കുന്നതായി യമൻ

ന്യൂഡൽഹി: 2016 ഏപ്രിലിൽ യമനിലെ ഏദനിൽനിന്ന് തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാൻ ശ്രമം തുടരുകയാണെന്ന് യമൻ സർക്കാർ. ഡൽഹിയിലെത്തിയ യമൻ ഉപപ്രധാനമന്ത്രി അബ്ദുൽ മാലിക് അബ്ദുൽ ജലീൽ അൽമഖ്ലഫിയാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യം അറിയിച്ചത്. ചർച്ചയിൽ ഫാ. ടോമി​െൻറ വിഷയം സുഷമ ഉന്നയിച്ചതിനെ തുടർന്നാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലഭ്യമായ വിവരപ്രകാരം ഫാ. ടോം ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹത്തി​െൻറ സുരക്ഷ ഉറപ്പുവരുത്താനും മോചനം സാധ്യമാക്കാനും ശ്രമിക്കുന്നുണ്ടെന്നും അബ്ദുൽ മാലിക് പറഞ്ഞു. ഇക്കാര്യത്തിൽ യമൻ സർക്കാറി​െൻറ എല്ലാ സഹായവും അദ്ദേഹം ഉറപ്പുനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.