ആശങ്കകൾ പരിഹരിക്കുന്നതിന് നടപടിയുണ്ടാവുമെന്ന്​ ഉറപ്പ്​ ലഭിച്ചു ^സി.എച്ച്. ആലിക്കുട്ടി ഹാജി

ആശങ്കകൾ പരിഹരിക്കുന്നതിന് നടപടിയുണ്ടാവുമെന്ന് ഉറപ്പ് ലഭിച്ചു -സി.എച്ച്. ആലിക്കുട്ടി ഹാജി കേളകം: ജി.എസ്.ടിയുമായി ബന്ധപ്പെട്ട ധന മന്ത്രി തോമസ് ഐസക്കുമായി സംസ്ഥാന പ്രസിഡൻറ് ഹസൻ കോയ നടത്തിയ ചർച്ചയിൽ വ്യാപാരികളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് നടപടിയുണ്ടാവുമെന്നും എല്ലാ ജില്ലകളിലും ഗ്രീവൺ സെൽ വ്യാപാരികളുടെ കൂടി പ്രാതിനിധ്യത്തിൽ രൂപവത്കരിക്കുമെന്നും ഉറപ്പ് ലഭിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസൻകോയ വിഭാഗം) സംസ്ഥാന െസക്രട്ടറി സി.എച്ച്. ആലിക്കുട്ടി ഹാജി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏകീകൃത നികുതി തിടുക്കപ്പെട്ട് നടപ്പാക്കിയതി​െൻറ മുഖ്യ ഇരകൾ വ്യാപാരികളാണ്. ചരക്ക് സേവന നികുതി നടപ്പാക്കുന്നതി​െൻറ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിൽ സെപ്റ്റംബർ പത്ത് വരെ പരിശോധന ഉണ്ടാകിെല്ലന്ന് ഉറപ്പ് ലഭിച്ചു. ജി.എസ്.ടി നടപ്പാക്കുന്നതിനെ സംഘടന സ്വാഗതം ചെയ്യുന്നു. വേണ്ടത്ര ധാരണയും മുന്നൊരുക്കവുമില്ലാതെ നടപ്പാക്കിയതാണ് നിലവിലെ പാളിച്ചക്ക് കാരണം. ജി.എസ്.ടി നടപ്പാക്കുന്നതിന് ആറ് മാസത്തെ മുന്നൊരുക്കം വേണമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. വില കുറയുമെന്ന് സർക്കാർ പ്രഖ്യാപിച്ച സാധനങ്ങൾക്ക് വില കുറക്കാനാവുന്ന സാഹചര്യമല്ല നിലവിലുള്ളത്. വാറ്റ് നികുതിയടച്ച് വ്യാപാരികൾ കടകളിൽ സൂക്ഷിച്ച സാധനങ്ങൾക്ക് അവരുടെ ചെലവിൽ നികുതിയടക്കാനാവിെല്ലന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ല പ്രസിഡൻറ് ടി.എഫ്. സെബാസ്റ്റ്യൻ, ജനറൽ െസക്രട്ടറി പി.വി. കണ്ണൻ, വൈസ് പ്രസിഡൻറ് പി.എ. ദേവസ്യ, ട്രഷറർ ലിജോ പി. ജോസ്, െസക്രട്ടറിമാരായ ബുഷ്റ, കെ. ഹരിദാസ്, അഹമ്മദ് പരിയാരം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.