ആനയിടുക്ക്​ റെയിൽവേ ക്രോസിൽ ഗേറ്റടഞ്ഞ്​ യാത്രാദുരിതം

കണ്ണൂർ സിറ്റി: ആനയിടുക്ക് റെയിൽവേ ഗേറ്റിന് തകരാർ സംഭവിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാർ ദുരിതത്തിലായി. ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെ ട്രെയിൻ കടന്നുപോകാൻ അടച്ച ഗേറ്റ് തുറക്കുന്നതിനിടെ ഗേറ്റി​െൻറ കമ്പി പൊട്ടിയതിനെ തുടർന്നാണ് തകരാർ സംഭവിച്ചത്. രാത്രി ഏറെ വൈകിയും ഗേറ്റ് തുറക്കാനായില്ല. ഒരു ഗേറ്റ് അടഞ്ഞുകിടന്ന നിലയിലും മറ്റേ ഗേറ്റ് തുറന്ന നിലയിലുമാണ്. നാട്ടുകാർ ഇരുഭാഗങ്ങളിൽനിന്നുമെത്തിയ വാഹനങ്ങളെ വഴിതിരിച്ചുവിടുകയായിരുന്നു. താണ, -സിറ്റി എന്നീ ഭാഗങ്ങളിലുള്ളവരാണ് പ്രധാനമായും ഇൗ റോഡിനെ ആശ്രയിക്കുന്നത്. നാട്ടുകാർ സഹായവുമായെത്തിയിട്ടും ഗേറ്റ് തുറക്കാൻ കഴിഞ്ഞില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.