എ.ബി.സി പദ്ധതി: ജൂണിൽ 202 നായ്ക്കളെ വന്ധ്യംകരിച്ചു

കാസർകോട്: ജില്ല പഞ്ചായത്ത് മിഷൻ എ.ബി.സി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞമാസം 202 നായ്ക്കളെ വന്ധ്യംകരിച്ചു. ഇതുവരെ ചെയ്തതിൽ ഏറ്റവും കൂടുതൽ നായ്ക്കളെ കഴിഞ്ഞ മാസമാണ് വന്ധ്യംകരിച്ചതെന്ന് പദ്ധതിയുടെ ജില്ലതല അവലോകന യോഗത്തിൽ ജില്ല മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു. പദ്ധതി ആരംഭിച്ചതിനുശേഷം ഇതുവരെ 1417 നായ്ക്കളെയാണ് വന്ധ്യംകരിച്ചത്. കാസർകോട് മുനിസിപ്പാലിറ്റിയിൽ 375 നായ്ക്കളെയും ഗ്രാമ പഞ്ചായത്തുകളിൽ ബദിയടുക്ക 138, ചെമ്മനാട് 41, ചെങ്കള 63, കുമ്പള 214, മധൂർ 138, മൊഗ്രാൽ പുത്തൂർ 64, മംഗൽപാടി 43, മുളിയാർ 55, ഉദുമ 202, പള്ളിക്കര 84 നായ്ക്കളെയുമാണ് വന്ധ്യംകരിച്ചത്. ഉദുമ, പള്ളിക്കര പഞ്ചായത്തുകളിൽ കൂടുതൽ നായ്ക്കളുള്ളതിനാൽ ഈ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിന് നിർദേശം നൽകി. പെരിയ, അജാനൂർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ ഷെഡ്യൂളുകൾ ലഭിക്കാത്തതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി ബഷീർ, ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ശ്രീനിവാസൻ, ചീഫ് വെറ്ററിനറി ഓഫിസർ ഡോ. കെ.എം. കരുണാകരൻ, ജില്ല പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാർ, എ.ഡി.സി.പി ജില്ല കോ-ഓഡിനേറ്റർ ഡോ. പി. നാഗരാജ്, ജില്ല വെറ്ററിനറി കേന്ദ്രത്തിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. ബി.വി. ബാലചന്ദ്രറാവു, ജില്ല മൃഗസംരക്ഷണ ഓഫിസിലെ ടെക്നിക്കൽ അസിസ്റ്റൻറ് ഡോ. പ്രമോദ്, എ.ബി.സി.എ.ആർ.എഫി​െൻറ ഡോ. സ്വരൂപ്, ജില്ല വെറ്ററിനറി കേന്ദ്രത്തിലെ ഫീൽഡ് ഓഫിസർ എസ്. ജയകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.