വരൂ, വോട്ടർപട്ടികയിൽ പേരുചേർക്കാം

കാസർകോട്: 2017 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞ മുഴുവനാളുകളെയും വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിന് ലക്ഷ്യമിട്ട് കേന്ദ്ര െതരഞ്ഞെടുപ്പ് കമീഷൻ തയാറാക്കിയ പ്രത്യേക പദ്ധതിപ്രകാരം ഈ മാസം 31വരെ ബൂത്തുതല ഓഫിസർമാരുടെ സഹായത്തോടെ ഒാരോ പോളിങ് സ്റ്റേഷനിലും ഇനിയും പേര് ചേർത്തിട്ടില്ലാത്തവരുടെ വിവരങ്ങൾ ശേഖരിക്കും. ഇവരുടെ അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കുന്നതിനും നടപടി സ്വീകരിക്കും. ഇതിനായി ബൂത്തുതല ഉദ്യോഗസ്ഥർ ഗൃഹസന്ദർശനം നടത്തും. സ്പെഷൽ ൈഡ്രവി​െൻറ ഭാഗമായി പ്രചാരണദിവസങ്ങളായ ഈ മാസം എട്ടിനും 22നും പൊതുജനങ്ങൾക്ക് പോളിങ് സ്റ്റേഷനുകളിൽ വോട്ടർപട്ടിക പരിശോധിച്ച് പേരുണ്ടോയെന്ന് ഉറപ്പുവരുത്താം. ഈ മാസം ലഭിക്കുന്ന അപേക്ഷകൾ ആഗസ്റ്റ് 31നകം തീർപ്പുകൽപിക്കും. കലക്ടറേറ്റിലും താലൂക്ക് ഒാഫിസിലും പ്രവർത്തിക്കുന്ന വോട്ടർ സഹായ വിജ്ഞാനകേന്ദ്രങ്ങൾ വഴിയും സൗജന്യമായി അപേക്ഷ നൽകാമെന്ന് ജില്ല കലക്ടർ അറിയിച്ചു. തുല്യതാ രജിസ്േട്രഷന് അപേക്ഷിക്കാം കാസർകോട്: സാക്ഷതാ മിഷനും പൊതുവിദ്യാഭ്യാസവകുപ്പും ചേർന്ന് നടപ്പാക്കുന്ന പത്താം ക്ലാസ് തുല്യത, ഹയർ സെക്കൻഡറി തുല്യത രജിസ്േട്രഷന് അപേക്ഷിക്കാം. 17 വയസ്സ് പൂർത്തിയായ ഏഴാം ക്ലാസ് പാസായവർക്ക് പത്താം ക്ലാസിൽ രജിസ്റ്റർ ചെയ്യാം. ചെങ്കള പഞ്ചായത്തിലുള്ളവർക്ക് കോഴ്സ് ഫീസ് സൗജന്യം. ഹയർ സെക്കൻഡറിക്ക് ഹ്യുമാനിറ്റീസ്, േകാമേഴ്സ് ഗ്രൂപ്പുകളിലാണ് രജിസ്േട്രഷൻ. ഫോൺ: 9961811224, 9645376951.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.