മെറിറ്റ് സീറ്റുകളിൽ പണപ്പിരിവ്: ജില്ല കലക്​ടർക്ക് എം.എസ്.എഫ് പരാതി നൽകി

കാസർകോട്: പ്ലസ് വൺ മെറിറ്റ് സീറ്റുകളിൽ എയ്ഡഡ് സ്കൂളുകളിൽ മാനേജ്മ​െൻറ് നടത്തുന്ന പണപ്പിരിവിനെതിരെ എം.എസ്.എഫ് കാസർകോട് മണ്ഡലം കമ്മിറ്റി ജില്ല കലക്ടർ, എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ, റീജനൽ ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് പരാതി നൽകി. മെറിറ്റ്, കമ്യൂണിറ്റി, സ്പോർട്സ് േക്വാട്ടകളിൽ പ്രവേശനം നേടിയ വിദ്യാർഥികളിൽനിന്ന് നിയമം ലംഘിച്ച് ടി. ഐ.എച്ച്.എസ്.എസ് നായന്മാർമൂല സ്കൂൾ മാനേജ്മ​െൻറ് വാങ്ങിയ 3,000 രൂപ തിരിച്ച് നൽകണം. പണം വാങ്ങുന്ന ജില്ലയിലെ മറ്റു സ്കൂളുകൾക്കെതിരെ നടപടി ഉണ്ടാകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് അനസ് എതിർത്തോട്, ജനറൽ സെക്രട്ടറി നവാസ് കുഞ്ചാർ, ട്രഷറർ സഹദ് ബാങ്കോട്, നിസാം ഹിദായത്ത് നഗർ, സലാം ബെളിഞ്ചം, ഷാനാഥ് നെല്ലിക്കട്ട എന്നിവരാണ് പരാതി നൽകിയത്. റവന്യൂ വകുപ്പ് അവധിയെടുക്കൽ സമരം പൂർണം -എസ്.ഇ.യു കാസർകോട്: ചെമ്പനോട കർഷക ആത്മഹത്യയുമായി ബന്ധപ്പെട്ട് ജീവനക്കാരെ ബലിയാടാക്കാനുള്ള നീക്കങ്ങളിൽ പ്രതിഷേധിച്ച് ജില്ലയിലെ റവന്യൂ വകുപ്പിൽ ഇന്ന് നടന്ന ആകസ്മികാവധി എടുക്കൽ സമരത്തിൽ ഭൂരിഭാഗം ജീവനക്കാരും പങ്കെടുെത്തന്ന് എസ്.ഇ.യു. കുറ്റം ചെയ്യാത്ത ജീവനക്കാരെ ബലിയാടാക്കുന്ന നടപടികൾ അവസാനിപ്പിക്കാൻ തയാറാവാത്തപക്ഷം ഇനിയും ഇത്തരം പ്രധിഷേധങ്ങൾ ഉയർന്നുവരുമെന്ന് ജില്ല കമ്മിറ്റി അറിയിച്ചു. ജില്ല പ്രസിഡൻറ് ഒ.എം. ഷഫീഖ് അധ്യക്ഷത വഹിച്ചു. നാസർ നങ്ങാരത്ത്, അബ്ദുറഹിമാൻ, നൗഫൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി.കെ.അൻവർ സ്വാഗതവും ട്രഷറർ മുഹമ്മദലി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.