മേൽബാര പാലത്തിന് ആക്​ഷൻ കമ്മിറ്റി രൂപവത്​കരിച്ചു

മാങ്ങാട്: മേൽബാരയിൽ പാലം ഉടൻ നിർമിക്കണമെന്ന് മേൽബാര ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തംഗം ഹമീദ് മാങ്ങാട് അധ്യക്ഷത വഹിച്ചു. ബീബി അഷ്റഫ്, കമലാക്ഷി, എം.കെ. വിജയൻ എന്നിവർ സംസാരിച്ചു. പി. ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ബാലകൃഷ്ണൻ തെക്കേവീട് (ചെയർ.), ഗംഗാധരൻ കിഴക്കെക്കര, കുഞ്ഞികൃഷ്ണൻ ചെറിയ മാങ്ങാട് (വൈ. ചെയ.), പി. ഗോപാലകൃഷ്ണൻ (കൺ.), സുധാകരൻ മാങ്ങാട്, ഹരിഹരൻ കടവങ്ങാനം (ജോ. കൺ.), രത്നാകരൻ ബാര (ട്രഷ.). ബെദിരയിൽ വയലുകൾ മണ്ണിട്ട് നികത്തിയത് അന്വേഷിക്കണം- -പൗരാവകാശ സംരക്ഷണ സമിതി കാസർകോട്: നഗരസഭയിലെ ബെദിരയിൽ ഏക്കർ കണക്കിന് വയൽ മണ്ണിട്ട് നികത്തിയത് അന്വേഷിക്കണമെന്ന് കാസർകോട് പൗരാവകാശ സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ.ആർ. ബദ്റുദ്ദീൻ അധ്യക്ഷത വഹിച്ചു. വയലുകൾ മണ്ണിട്ട് നികത്തിയതിനെ തുടർന്ന് പരിസര പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിനടിയിലായിരുന്നു. സാംക്രമിക രോഗങ്ങളും പകർച്ചവ്യാധികളും പടർന്നുപിടിച്ചിരിക്കുകയുമാണ്. നിലവിലുണ്ടായിരുന്ന ഓവുചാലുകൾ മണ്ണിട്ടുമൂടിയാണ് വയലുകൾ നികത്തിയത്. ഏക്കർകണക്കിന് വയലുകൾ മണ്ണിട്ട് നികത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സി.ഇ. അബ്ദുൽ ഖാദർ, എ.കെ. അബ്ദുൽ ഹമീദ്, കെ. മണികണ്ഠൻ, പി.കെ. അബ്ദുൽ ജബ്ബാർ, കെ.എ. ഇബ്രാഹീം, പി. മനോജ് കുമാർ, എം.കെ. അബ്ദുറഹ്മാൻ, പി.കെ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.വൈ. നവാസ് സ്വാഗതവും സി.ഇ. അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.