വിദ്യാഭ്യാസ ഓഫിസുകൾക്ക് മുന്നിൽ ധർണ

ചെറുവത്തൂർ: കേരളപ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചെറുവത്തൂർ ഉപജില്ല കമ്മിറ്റി നേതൃത്വത്തിൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസിനു മുന്നിൽ ധർണ നടത്തി. ജില്ല പ്രസിഡൻറ് ടി. ധനഞ്ജയൻ ഉദ്ഘാടനംചെയ്തു. അധ്യാപക പാക്കേജ് അട്ടിമറിച്ചതിനെതിെരയും 2017--18 വർഷത്തെ സ്റ്റാഫ് ഫിക്സേഷൻ അപാകതകൾ ചൂണ്ടിക്കാട്ടിയും മറ്റു അധ്യാപകപ്രശ്നങ്ങളും ഉന്നയിച്ചായിരുന്നു ധർണ. സംസ്ഥാന നിർവാഹകസമിതി അംഗം പി. ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. ഉപജില്ല പ്രസിഡൻറ് കെ.വി. വിനോദ് അധ്യക്ഷതവഹിച്ചു. സംസ്ഥാന മാധ്യമസെൽ വൈസ് ചെയർമാൻ കെ.വി. രവീന്ദ്രൻ, ഗീത മുട്ടത്ത്, ജി.കെ. ഗിരിജ, പി. ചന്ദ്രമതി, പി. രാമചന്ദ്രൻ അടിയോടി, പി. ഗോപാലകൃഷ്ണൻ, ടി. മധുസൂദനൻ എന്നിവർ സംസാരിച്ചു. ചെറുവത്തൂർ ടൗണിൽ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.