ടൂറിസം ശിൽപശാല

കണ്ണൂർ: ഉത്തരമലബാറിൽ ടൂറിസം സംരംഭങ്ങൾ തുടങ്ങാൻ താൽപര്യമുള്ളവരെ പങ്കെടുപ്പിക്കുന്നതിനായി 'അവസരങ്ങളുടെ ശിൽപശാല' സംഘടിപ്പിക്കും. ജൂലൈ രണ്ടിന് രാവിലെ 10ന് പയ്യന്നൂർ വൈശാഖ് ഹോട്ടലിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനംചെയ്യും. രണ്ട്, മൂന്ന് തീയതികളിലായി ബേക്കൽ റിസോർട്ട്സ് െഡവലപ്മ​െൻറ് കോർപറേഷൻ ലിമിറ്റഡ് കണ്ണൂർ പ്രസ്ക്ലബി​െൻറ സഹകരണത്തോടെയാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. ഹോംസ്റ്റേകൾ, ഫാം ടൂറിസം തുടങ്ങി മേഖലകളിലെ നിക്ഷേപ- വിപണന അവസരങ്ങൾക്ക് ഉൗന്നൽ നൽകുന്നതാണ് ശിൽപശാല. വിവിധ മേഖലകളിൽ വിജയം കണ്ടെത്തിയ സംരംഭകരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.