മാലിന്യനിർമാർജനം: പ്രത്യേക സംഘങ്ങൾ ഇന്ന് പരിശോധന നടത്തും

കണ്ണൂർ: സംസ്ഥാന സർക്കാറി​െൻറ നിർദേശാനുസരണം ജൂൺ 27, 28, 29 തീയതികളിൽ നടത്തിയ മാലിന്യസംസ്കരണ, ശുചിത്വ കാമ്പയി​െൻറ പുരോഗതിയും ഫലപ്രാപ്തിയും വിലയിരുത്തുന്നതിനായി ഇന്ന് ജില്ല, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിൽ പ്രത്യേക സംഘങ്ങൾ പരിശോധന നടത്തും. ജില്ല ലീഗൽ സർവിസ് അതോറിറ്റി പ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥർ എന്നിവർ പരിശോധനസംഘത്തിൽ ഉണ്ടാകും. സർക്കാർ-സ്വകാര്യ ആരോഗ്യസ്ഥാപനങ്ങൾ, പൊലീസ് സ്റ്റേഷനുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സിനിമ തിയറ്ററുകൾ, മാളുകൾ, സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകൾ, പൊതുസ്ഥലങ്ങൾ എന്നിവയിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഇടങ്ങളിലായിരിക്കും പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.