എന്‍.ജി.ഒ യൂനിയന്‍ ജില്ല സമ്മേളനം മട്ടന്നൂരില്‍ തുടങ്ങി

മട്ടന്നൂര്‍: ഇന്‍ഷുറന്‍സ് പദ്ധതികള്‍ പ്രഖ്യാപിക്കുകമാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും കൃഷി നശിച്ചാല്‍ ലഭിക്കുന്ന ഇത്തരം പദ്ധതികള്‍ കാര്‍ഷികമേഖലയെ പരിപോഷിപ്പിക്കാന്‍ ഗുണകരമല്ളെന്നും കെ.കെ. രാഗേഷ് എം.പി. കേരള എന്‍.ജി.ഒ യൂനിയന്‍ 54ാം ജില്ല സമ്മേളനം മട്ടന്നൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകന്‍െറ ഉല്‍പന്നത്തിനാണ് വില ലഭിക്കേണ്ടത്. കര്‍ഷകരെ രക്ഷിക്കുമെന്നുപറഞ്ഞ് അധികാരത്തിലത്തെിയ മോദിസര്‍ക്കാര്‍ കര്‍ഷകര്‍ക്കുവേണ്ടി ഒന്നും ചെയ്തില്ളെന്നും അദ്ദേഹം പറഞ്ഞു. ഗിരിജ കല്യാടന്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.വി. രാമചന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം. ബാബുരാജ്, എം. സഹദേവന്‍, ടി.സി. മാത്തുക്കുട്ടി, ടി.പി. ഉഷ, ടി.എം. അബ്ദുല്‍ റഷീദ് എന്നിവര്‍ സംസാരിച്ചു. വിവിധ ഏരിയകളെ പ്രതിനിധാനംചെയ്ത് റുബീസ് കീച്ചേരി, ടി. ജിതേഷ്, എം. ശാരദ, പി. പവിത്രന്‍, കെ.ടി. ബാലകൃഷ്ണന്‍, കെ. ജമീല, എം. ശ്രീധരന്‍, കെ.സി. ഷിന്‍േറാ, എല്‍.എം. ഉഷാദേവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സമ്മേളനത്തിന്‍െറ രണ്ടാം ദിവസമായ ഇന്ന് വൈകീട്ട് 2.15ന് സുഹൃദ്സമ്മേളനം എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും. യൂനിയന്‍ ജില്ല ഭാരവാഹികള്‍: ഗിരിജ കല്യാടന്‍ (പ്രസി), സി. ലക്ഷ്മണന്‍, എ. രതീശന്‍ (വൈസ് പ്രസി), എം.വി. രാമചന്ദ്രന്‍ (സെക്ര), എം.കെ. സൈബുന്നീസ, കെ.എം. സദാനന്ദന്‍ (ജോ. സെക്ര), ടി.എം. അബ്ദുല്‍ റഷീദ് (ട്രഷ), കെ. രമേശന്‍, ടി.വി. സുരേഷ്, ആര്‍.കെ. രാധ, ടി.ഒ. വിനോദ്കുമാര്‍, ജി. നന്ദനന്‍, പി.പി. സന്തോഷ്കുമാര്‍, എ.എം. സുഷമ, ടി.വി. പ്രജീഷ് (ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങള്‍).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.