മാഹി: മാഹി വൈദ്യുതി സബ് സ്റ്റേഷനിലെ 110 /11 കെ.വി പവർ ട്രാൻസ്ഫോർമർ പ്രവർത്തനരഹിതമായതിനാൽ ഉണ്ടായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സത്വരനടപടികൾ കൈക്കൊള്ളണമെന്ന് ഡോ. വി. രാമചന്ദ്രൻ എം.എൽ.എ പുതുച്ചേരി വൈദ്യുതിവകുപ്പ് സൂപ്രണ്ടിങ് എൻജിനീയറോടും മാഹി വൈദ്യുതിവിഭാഗം ചുമതലയുള്ള എക്സിക്യൂട്ടിവ് എൻജിനീയറോടും ആവശ്യപ്പെട്ടു. ഇതുവരെ അനുഭവപ്പെട്ടിട്ടില്ലാത്ത ഈ സാങ്കേതികപ്രശ്നം അർഹിക്കുന്ന ഗൗരവത്തോടെ പരിഗണിച്ചില്ലെങ്കിൽ അവശേഷിച്ച ട്രാൻസ്ഫോർമർവഴി നടത്തിവരുന്ന വൈദ്യുതിവിതരണംകൂടി സ്തംഭിക്കാൻ ഇടയുണ്ട്. പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ചോ കേടായത് നന്നാക്കിയോ തകരാർ പരിഹരിക്കാൻ കാലതാമസമില്ലാത്ത നടപടി കൈക്കൊള്ളണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.