തൊഴിലാളികള്‍ക്ക് വേതനം വൈകല്‍ പതിവായി; മംഗളൂരുവില്‍ മാലിന്യനീക്കം നിലക്കുന്നു

മംഗളൂരു: ശുചീകരണത്തൊഴിലാളികള്‍ക്ക് വേതനമുടക്കം പതിവായി. അവസ്ഥ നഗരത്തിലെ മാലിന്യനീക്കത്തെ ബാധിക്കുന്നു. 'ആൻറണി വേസ്റ്റ് ഹാൻഡ്ലിങ് സെല്‍' എന്ന സ്വകാര്യ കമ്പനിയാണ് മംഗളൂരു കോര്‍പറേഷന്‍ പരിധിയിലെ മാലിന്യങ്ങള്‍ നീക്കംചെയ്യുന്നത്. 623 തൊഴിലാളികളും 130 ഡ്രൈവറുമാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. ഇവര്‍ക്ക് ജൂലൈയിലെ കൂലി ഇതുവരെ ലഭിച്ചില്ല. വേതന വിതരണം ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് നിക്ഷേപിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഏറെ നാളായി തൊഴിലാളികള്‍ ഉന്നയിക്കുന്നു. കോര്‍പറേഷ‍​െൻറ നേരിട്ടുള്ള നിയന്ത്രണത്തില്‍ അല്ലാത്തതിനാല്‍ ഇത് അംഗീകരിക്കാനാവുന്നില്ല. കോര്‍പറേഷനും സ്വകാര്യ കമ്പനിയും തമ്മിലാണ് കരാര്‍. തൊഴിലാളികളുടെ കൂലിയുള്‍പ്പെടെ കണക്കാക്കി കമ്പനിക്കാണ് കോര്‍പറേഷന്‍ നല്‍കുന്നത്. കൂലി വൈകുന്നതിലുള്ള പ്രതിഷേധം മാലിന്യനീക്കത്തില്‍ അലംഭാവം കാണിച്ചാണ് തൊഴിലാളികള്‍ പ്രകടിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.