കരിവെള്ളൂർ സഹകരണ സൊസൈറ്റിയിലെ തട്ടിപ്പ്: പ്രതി കീഴടങ്ങി

പയ്യന്നൂർ: കോടികളുടെ മുക്കുപണ്ട പണയതട്ടിപ്പുകേസിൽ പ്രധാനപ്രതിയായ കരിവെള്ളൂർ സോഷ്യൽ വർക്കേഴ്സ് വെൽഫെയർ കോ-ഓപ് സൊസൈറ്റി സെക്രട്ടറി തെരുവിലെ കെ.വി. പ്രദീപൻ കോടതിയിൽ കീഴടങ്ങി. ബുധനാഴ്ച ഉച്ചക്ക് 12.30ഓടെ അഭിഭാഷകനോടൊപ്പമാണ് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പ്രതി കീഴടങ്ങിയത്. ഈ മാസം 30 വരെ റിമാൻഡ്ചെയ്തു. ഒരാഴ്ച മുമ്പ് സഹകരണവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് കോൺഗ്രസ് നിയന്ത്രണത്തിലുള്ള കരിവെള്ളൂർ ടൗണിലെ സൊസൈറ്റിയിൽ മൂന്നുകോടിയിലേറെ രൂപയുടെ വെട്ടിപ്പു കണ്ടെത്തിയത്. പ്രതി കോടതിയിലെത്തുന്നതറിഞ്ഞ് മഫ്തിയിലുള്ള അന്വേഷണസംഘം കോടതിയിലെത്തിയെങ്കിലും കോടതിക്കകത്തായതിനാൽ പിടികൂടാനായില്ല. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കേസന്വേഷിക്കുന്ന പയ്യന്നൂർ സി.ഐ എം.പി. ആസാദ് രണ്ടുദിവസത്തിനകം ഹരജി നൽകും. സംഭവത്തിനു പിന്നിൽ കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ള വൻ റാക്കറ്റ് പ്രവർത്തിച്ചതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. മലപ്പുറം ജില്ല കേന്ദ്രീകരിച്ചു നടക്കുന്ന വൻ സാമ്പത്തിക ഇടപാട് സ്ഥാപനത്തിൽ കോടികൾ നിക്ഷേപിച്ചതായും വിവരമുണ്ട്. ഇത് പൊലീസ് പരിശോധിച്ചു വരുകയാണ്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതി​െൻറ ഭാഗമായി ജില്ല പൊലീസ് സൂപ്രണ്ടിന് തട്ടിപ്പി​െൻറ വിശദറിപ്പോർട്ട് സി.ഐ കഴിഞ്ഞദിവസം കൈമാറി. 90ഓളം ആളുകളുടെ പേരിൽ മൂന്ന്കോടിയിലേറെ രൂപ വായ്പ നൽകിയതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. മൂന്നുകോടിയിലധികം വരുന്ന സാമ്പത്തിക തട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. ചില ഇടപാടുകാരെ ചോദ്യംചെയ്തപ്പോൾ അവരറിയാതെ വായ്പയെടുത്തതായി കണ്ടെത്തി. 80,000 രൂപ പണ്ടം പണയംവെച്ച ഒരു ഓട്ടോഡ്രൈവർ ഇത് തിരിച്ചെടുത്തുവെങ്കിലും ഇയാളുടെ പേരിൽ 15 ലക്ഷത്തി​െൻറ വായ്പയുള്ളതായി കണ്ടെത്തി. സംഘത്തിൽ 2.98 കോടിയുടെ മുക്കുപണ്ട പണയതട്ടിപ്പാണ് ആദ്യ പരിശോധനയിൽ കണ്ടെത്തിയത്. തളിപ്പറമ്പ് സഹകരണ യൂനിറ്റ് ഇൻസ്പെക്ടർ എ. ഷൈനയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം രാപ്പകൽനീണ്ട അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. നാലു വർഷം മുമ്പ് 280 അംഗങ്ങളെ ചേർത്ത് തുടങ്ങിയതാണ് സൊസൈറ്റി. അഞ്ചു ലക്ഷം രൂപ വായ്പയനുവദിച്ചതിൽ സംശയംതോന്നിയ ഉദ്യോഗസ്ഥർ പണയ വസ്തു പ്രാഥമികമായി പരിശോധിച്ചപ്പോൾതന്നെ മുക്കുപണ്ടമാണെന്ന് ബോധ്യപ്പെടുകയായിരുന്നു. സൊസൈറ്റി പ്രസിഡൻറ് ഗിരീശൻ മാസ്റ്റർ നൽകിയ പരാതിയിലാണ് പ്രദീപനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.