കക്കൂസ്​ മാലിന്യം തള്ളാനെത്തിയ രണ്ടുപേർ അറസ്​റ്റിൽ

കണ്ണൂർ സിറ്റി: കക്കൂസ് മാലിന്യം തള്ളാനെത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി പുത്തൻവീട് ഷമീർ (27), ചേർത്തല സ്വദേശി പ്രശാന്ത് (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലോറിയും മാലിന്യം തള്ളാൻ കൊണ്ടുവന്ന പൈപ്പുകളും സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ മുകളിൽ പൈപ്പ്കെട്ടി മറച്ച നിലയിൽ ഒരു ലോറി കുറുവ ഭാഗത്തേക്ക് പോകുന്നത് ശ്രദ്ധയിൽപെട്ട സി.പി.ഒമാരായ ഷാജി, മനോജ് തുടങ്ങിയവർ വാഹനമടക്കം ഇരുവർ സംഘത്തെയും പിടികൂടുകയായിരുന്നു. ഒരു വർഷത്തോളമായി ഇവർ കക്കൂസ് മാലിന്യമെടുത്ത് വിജനമായ സ്ഥലത്ത് തള്ളുകയാണ് പതിവെന്ന് പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തി. കക്കൂസ് മാലിന്യം തള്ളുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും സിറ്റി എസ്.ഐ ശ്രീഹരി 'മാധ്യമ'ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.