മുതിർന്നപൗരന്മാരുടെ അവകാശസംരക്ഷണ മാർച്ച്​

കണ്ണൂർ: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ല കമ്മിറ്റി കലക്ടറേറ്റിലേക്ക് അവകാശസംരക്ഷണ മാര്‍ച്ച് നടത്തി. സാമൂഹിക സുരക്ഷ പെന്‍ഷന്‍ പ്രതിമാസം 5000 രൂപയായി വര്‍ധിപ്പിക്കുക, പെന്‍ഷന്‍വിതരണത്തില്‍ വ്യക്തമായ നയം രൂപപ്പെടുത്തുക, വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപവത്കരിക്കുക, മുഴുവന്‍ ആശുപത്രികളിലും ജെറിയാട്രിക് ചികിത്സവിഭാഗം ആരംഭിക്കുക, റേഷൻ വിതരണത്തിലെ അപാകത ഉടൻ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ഫോറം ജില്ല പ്രസിഡൻറ് എം.പി. ഭട്ടതിരിപ്പാട് അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ കെ.വി. സുകുമാരന്‍, വി.ഡി. ജോസഫ്, സി.കെ. രഘുനാഥൻ നമ്പ്യാർ, മാലൂർ പി. കുഞ്ഞികൃഷ്ണൻ, ഒ.വി. ഗോപാലൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി അഗസ്റ്റിന്‍ കുളത്തൂര്‍ സ്വാഗതവും ജോയൻറ് സെക്രട്ടറി റിട്ട. മേജർ ജനറൽ ടി. പത്മിനി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.