ഇത്തവണ വിലക്കുറവിെൻറ ഓണം --^മന്ത്രി തിലോത്തമൻ

കണ്ണൂർ: മലയാളികൾക്ക് ഈ വർഷം വിലക്കുറവി​െൻറയും ഭക്ഷ്യസമൃദ്ധിയുടെയും ഓണമായിരിക്കുമെന്ന് മന്ത്രി പി. തിലോത്തമൻ. ഓണക്കാലത്ത് കുറഞ്ഞവിലയ്ക്ക് അരിയെത്തിക്കുന്നതിന് ആന്ധ്രസർക്കാറുമായി ഇതിനകം ചർച്ച നടത്തിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രത്യേക കരാരിൽ ആഗസ്റ്റ് 17ഓടെ ഒപ്പുെവക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. നാറാത്ത് പഞ്ചായത്തിലെ കണ്ണാടിപ്പറമ്പ്, കല്യാശ്ശേരി പഞ്ചായത്തിലെ കോലത്തുവയൽ എന്നിവിടങ്ങളിൽ പുതുതായി അനുവദിച്ച സപ്ലൈകോ മാവേലി സ്റ്റോറുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അരിക്കു പുറേമ, സപ്ലൈകോ, കൺസ്യൂമർ ഫെഡ്, കുടുംബശ്രീ എന്നിവ നടത്തുന്ന ഓണച്ചന്തകളിലൂടെ പച്ചക്കറികൾ, പയർവർഗങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വലിയ വിലക്കുറവിൽ ലഭ്യമാക്കുന്നതിന് ഇവിടങ്ങളിൽ ഏകീകൃത വിലസമ്പ്രദായം ഏർപ്പെടുത്താൻ തീരുമാനിച്ചു. കാലഘട്ടത്തിനനുസരിച്ച് ഷോപ്പിങ് മാളുകളുടെ മാതൃകയിൽ സപ്ലൈകോ സ്റ്റോറുകളെ നവീകരിക്കും. എല്ലാ ഉൽപന്നങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കാനുള്ള ശ്രമംനടക്കുന്നു. ഇതി​െൻറ ഭാഗമായി മത്സ്യവും മാംസവും സപ്ലൈകോ സ്റ്റോറുകളിലൂടെ വിതരണം ചെയ്യുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചുവരുകയാണ്. പൊതുമേഖലാ സ്ഥാപനമായ മീറ്റ് െപ്രാഡക്ട്സ് ഓഫ് ഇന്ത്യയുടെ മായമില്ലാത്ത മാംസ ഉൽപന്നങ്ങൾ സ്റ്റോറുകളിലെത്തിക്കുന്നതിന് അവരുമായി ചർച്ച നടത്തി. ഇതിനായി ഉൽപാദനം മൂന്നിരട്ടിയായി വർധിപ്പിക്കാൻ അവർ തീരുമാനിച്ചിട്ടുണ്ട്. ശുദ്ധമായ മത്സ്യം ലഭ്യമാക്കുന്നതിന് ഫിഷറീസ് മന്ത്രിയുമായി ചർച്ചനടത്തി. ഇൗ സർക്കാർ ഭരണത്തിലിരിക്കുന്ന സമയത്ത് അരിയും മുളകും ഉൾപ്പെടെ 13 അവശ്യ ഭക്ഷ്യസാധനങ്ങൾക്ക് വിലകൂടില്ലെന്ന വാഗ്ദാനം ഇതുവരെ പാലിക്കാനായിട്ടുണ്ട്. മാത്രമല്ല, പലതി​െൻറയും വിലകുറക്കാനുമായി. പല സാധനങ്ങൾക്കും പൊതുവിപണിയിലെ വിലയുടെ പകുതിയോളം മാത്രമേ മാവേലി സ്റ്റോറുകളിൽ ഉള്ളൂ. പൊതുവിതരണരംഗം ശുദ്ധീകരിക്കുന്നതി​െൻറ ഭാഗമായി ഈ മേഖലയിലെ കുത്തകകളെ നിയന്ത്രിക്കാൻ സാധിച്ചു. മുൻഗണനാ റേഷൻകാർഡുകൾ അർഹതപ്പെട്ടവർക്ക് മാത്രമുള്ളതാക്കുന്നതിനുള്ള നടപടി പുരോഗമിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു. കോലത്തുവയലിൽ നടന്ന ചടങ്ങിൽ ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ഓമന ആദ്യവിൽപന നിർവഹിച്ചു. സപ്ലൈകോ ജനറൽ മാനേജർ കെ. വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഗോവിന്ദൻ, ജില്ല പഞ്ചായത്ത് അംഗം പി.പി. ഷാജിർ, കെ. ലക്ഷ്മണൻ, എം.വി. രാജൻ, സി. നിഷ എന്നിവർ സംസാരിച്ചു. കണ്ണാടിപ്പറമ്പിൽ കെ.എം. ഷാജി എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ. ശ്യാമള ആദ്യവിൽപന നിർവഹിച്ചു. സപ്ലൈകോ ജനറൽ മാനേജർ കെ. വേണുഗോപാൽ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കാണി കൃഷ്ണൻ, ജില്ല പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂൽ, പി. ഷൈമ, എ. പുരുഷോത്തമൻ, മുഹമ്മദലി ആറാംപീടിക, കെ.പി. നിഷ, പി. ലീന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.