പുറംകടലിൽ തകർന്ന ബോട്ടിലെ വലയും എൻജിനുമടക്കം കരക്കെത്തിച്ചു

തലശ്ശേരി: എടക്കാട് പുറംകടലിൽനിന്ന് ആറു നോട്ടിക്കൽ മൈൽ ദൂരെ തകർന്നനിലയിൽ കാണപ്പെട്ട മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന വലയും എൻജിനും ഉൾപ്പെടെയുള്ള വിലപിടിച്ച ഉപകരണങ്ങളും കാനുകളിൽ സൂക്ഷിച്ച ഇന്ധനവും കരക്കെത്തിച്ചു. തലശ്ശേരി തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്നാണ് ഇവ കരയിലെത്തിച്ചത്. മുക്കാൽ ഭാഗവും തകർന്ന ബോട്ട് എത്തിക്കാനായില്ല. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളെ നേരത്തെ മറൈൻ പൊലീസ് രക്ഷിച്ചിരുന്നു. രണ്ടു ദിവസം മുമ്പ് കണ്ണൂർ അഴീക്കലിൽനിന്ന് മീൻപിടിക്കാൻപോയ, കന്യാകുമാരി സ്വദേശി സൂഫൈ അടിമയുടെ ഇൻസാഫ് എന്ന ഫൈബർ ബോട്ട് കടൽക്ഷോഭത്തിൽപെട്ട് ഏഴിമലയ്ക്കപ്പുറം പുറംകടലിൽ തകർന്നിരുന്നു. വിവരം ലഭിച്ചെത്തിയ മറൈൻ എൻഫോഴ്സ്മ​െൻറ് സംഘം ബോട്ടിലുണ്ടായിരുന്ന ആറു മത്സ്യത്തൊഴിലാളികളെ സാഹസികമായി രക്ഷപ്പെടുത്തിയിരുന്നെങ്കിലും ബോട്ട് കരയിലെത്തിക്കാനായിരുന്നില്ല. കെട്ടിവലിച്ച് കൊണ്ടുവരുന്നതിനിടയിൽ കയർപൊട്ടിയതിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. ഇൗ ബോട്ട് ഇന്നലെ എടക്കാട് ഭാഗത്ത് പുറംകടലിൽ കണ്ടെത്തിയതിനെത്തുടർന്നാണ് തീരദേശ പൊലീസ് എസ്.ഐ വ്രജനാഥി​െൻറ നേതൃത്വത്തിൽ ക്ലീറ്റസ് റോച്ച, പ്രമോദ്, ഉമ്മർ, പ്രമോദ്, സ്രാങ്ക് അംജത്ത് തുടങ്ങിയവരും ന്യൂ ഗാലക്സി എന്ന മറ്റൊരു ബോട്ടി​െൻറ സഹായത്തോടെ വലയും എൻജിനുമടക്കം കരക്കെത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.